ക്യാൻസർ മാരകമായ ഒരു രോഗമാണ്. പക്ഷേ അതു പിടിപ്പെട്ടാൽ പിന്നെ ചുറ്റുമുള്ളവരുടെ പെരുമാറ്റം മാറുകയും അത് രോഗിയുടെ മനോവീര്യം കെടുത്തുകയും ചെയ്യുന്നു. പിന്നെ കിടപ്പിലായി. ലക്ഷങ്ങൾ പൊടിച്ചു ചികിത്സ നടത്തുന്നു. എല്ലാത്തിനുമൊടുവിൽ രോഗി ഒരു വിരൂപിയായി മാറുകയും വേഗത്തിലൊരു മരണം ആഗ്രഹിക്കുന്ന ഘട്ടം വരെയും എത്തുന്നു. എന്നാൽ ക്യാസർ രോഗം വന്നാൽ ലക്ഷക്കണക്കിന് പണം മുടക്കി ചികിത്സിക്കുന്നത് വെറുതെയാണെന്നും ഈ രോഗം മരിക്കാനുള്ള എളുപ്പ വഴിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ ജേണൽ മുൻ എഡിറ്റായ പ്രശസ്ത ഡോക്ടർ റിച്ചാർഡ് സ്മിത്ത് പറയുന്നു. ക്യാസർ രോഗം അതു പിടിപ്പെട്ടവർക്ക് ബന്ധുക്കളോടും സുഹൃത്തുക്കളോടും ശരിക്കും ഗുഡ്‌ബൈ പറയാനുള്ള അവസരം നൽകുന്നു. എന്നാൽ ചികിത്സിച്ച് ഇതിനുള്ള അവസരം അവർക്കു നിഷേധിക്കുകയാണെന്നാണ് ഡോക്ടർ റിച്ചാർഡിന്റെ പക്ഷം.

കോടിക്കണക്കിനു പണമാണ് രാജ്യം ക്യാൻസർ രോഗികളെ ചികിത്സിച്ചു പാഴാക്കുന്നത്. ഈ ചികിത്സകളിലൂടെ ക്യാൻസർ രോഗികൾ മറ്റു രോഗങ്ങൾ പിടിപ്പെട്ട് വേഗത്തിൽ മരിക്കുകയാണ് ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഡോക്ടർ റിച്ചാർഡിന്റെ അസാധാരണ പ്രസ്താവനയ്‌ക്കെതിരേ ക്യാൻസർ സ്‌പെഷ്യലിസ്റ്റുകളും ചാരിറ്റി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ക്യാൻസർ രോഗികൾ ഒരിക്കലും ഇതിനെ വേഗത്തിൽ മരിക്കാനുള്ള ഒരു വഴിയായി കാണില്ലെന്നും അത്രത്തോളം കഠിനാനുഭവങ്ങളാണ് രോഗികൾ അനുഭവിക്കുന്നതെന്നും അവർ പറയുന്നു. വളരെ ചെറിയ പ്രായത്തിൽ ഏറെ പേരുടെ ജീവൻ കവർന്ന ഒരു രോഗത്തോടുള്ള ഡോക്ടർ റിച്ചാർഡിന്റെ നിഷേധ സമീപനമാണിതെന്നും അവർ ആരോപിക്കുന്നു.

62-കാരനായ ഡോക്ടർ റിച്ചാർ 13 വർഷം, 2004 വരെ ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ എഡിറ്റർ പദവി വഹിച്ചയാളാണ്. ഇപ്പോൾ വൈദ്യ സഹായ സ്മാർട്‌ഫോൺ ആപ്പായ പേഷ്യന്റ്‌സ് നോ ബെസ്റ്റിന്റെ ചെയർമാനാണ്. മരണത്തിന്റെ സ്വഭാവത്തെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ബ്ലോഗിൽ എഴുതിയ ഒരു ലേഖനത്തിലാണ് ഇദ്ദേഹം പുതിയ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. വേഗത്തിലുള്ള മരണം കുടുംബത്തിന് വലിയ ആഘാതമായിരിക്കും ഉണ്ടാക്കുക. മറവി രോഗിയായി ദീർഘ കാലം കിടന്നു ഒടുവിൽ സാവധാനം മരിക്കുന്നതും ആരും ഇഷ്ടപ്പെടില്ല. ആന്തരാവയവങ്ങൾ താളം തെറ്റിയുണ്ടാകുന്ന മരങ്ങൾക്കു മുമ്പ് നീണ്ട ആശുപത്രി വാസം വേണ്ടി വരുന്നു. അതു കൊണ്ട് ക്യാൻസർ ബാധിച്ചു മരിക്കുക എന്നതാണ് മികച്ച വഴി. എല്ലാവരോടും യാത്രപറയാനും നല്ലകാര്യങ്ങൾ ചെയ്തു തീർക്കാനും പോകാനുള്ളിടത്തൊക്കോ സന്ദർശിക്കാനും ഇഷ്ടമുള്ളത് കേൾക്കാനും വായിക്കാനും അവസരം ലഭിക്കുകയും അവനവന്റെ വിശ്വാസ പ്രകാരം മരണത്തിനു തയ്യാറെടുക്കാനും അവസരം ലഭിക്കുകയും ചെയ്യുന്നു എന്നാണ് ഡോക്ടർ റിച്ചാർഡ് എഴുതിയത്.