- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ബാഹുബലിയിലെ ശിവകാമിയാകാൻ ശ്രീദേവി എന്തുകൊണ്ട് തയ്യാറായില്ല? ശ്രീദേവി പിൻവാങ്ങിയപ്പോൾ രമ്യാകൃഷ്ണൻ നേടിയത് രണ്ടരക്കോടിയും പ്രേക്ഷകരുടെ മനസും
ബാഹുബലിയിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു മഹിഷ്മതിയുടെ രാജ്ഞിയായ ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ശിവകാമി മാറുകയും ചെയ്തു. എന്നാൽ ശിവകാമിയെ തള്ളിക്കളഞ്ഞ മറ്റൊരു നടിയുണ്ട് ബോളിവുഡ് ഇതിഹാസം ശ്രീദേവി. സംവിധായകൻ രാജമൗലി ശിവകാമിയാകാൻ ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കടുംപിടുത്തം പിടിച്ചെന്നും ഭർത്താവ് ബോണി കപൂർ ചിത്രത്തിൻെ ഷെയർ ചോദിച്ചെന്നുമായിരുന്നു രാജമൗലി പറഞ്ഞത്. ഇതോടെയാണ് ശിവകാമിയാകാൻ രമ്യാകൃഷ്ണനെ സമീപിക്കുന്നത്. എന്നാൽ ശ്രീദേവി ഇതേക്കുറിച്ച് പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജമൗലിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീദേവി. പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഞാൻ ഇതിന് മുമ്പ് പല ചിത്രങ്ങളും വേണ്ടെന്നു വെച്ചിട്ടുണ്ട്. പക്ഷെ അവരൊന്നും അത് പ്രശ്‌നമായി പറഞ്ഞു നടക്കാറില്ല. ഒരു ചിത്രം വേണ്ടെന്ന് വയ്ക്കാൻ എനിക്ക് എന്റേതായ കാരണങ്ങളുണ്ടെന്
ബാഹുബലിയിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു മഹിഷ്മതിയുടെ രാജ്ഞിയായ ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ശിവകാമി മാറുകയും ചെയ്തു. എന്നാൽ ശിവകാമിയെ തള്ളിക്കളഞ്ഞ മറ്റൊരു നടിയുണ്ട് ബോളിവുഡ് ഇതിഹാസം ശ്രീദേവി.
സംവിധായകൻ രാജമൗലി ശിവകാമിയാകാൻ ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കടുംപിടുത്തം പിടിച്ചെന്നും ഭർത്താവ് ബോണി കപൂർ ചിത്രത്തിൻെ ഷെയർ ചോദിച്ചെന്നുമായിരുന്നു രാജമൗലി പറഞ്ഞത്. ഇതോടെയാണ് ശിവകാമിയാകാൻ രമ്യാകൃഷ്ണനെ സമീപിക്കുന്നത്. എന്നാൽ ശ്രീദേവി ഇതേക്കുറിച്ച് പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജമൗലിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീദേവി. പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഞാൻ ഇതിന് മുമ്പ് പല ചിത്രങ്ങളും വേണ്ടെന്നു വെച്ചിട്ടുണ്ട്. പക്ഷെ അവരൊന്നും അത് പ്രശ്‌നമായി പറഞ്ഞു നടക്കാറില്ല. ഒരു ചിത്രം വേണ്ടെന്ന് വയ്ക്കാൻ എനിക്ക് എന്റേതായ കാരണങ്ങളുണ്ടെന്നും ശ്രീദേവി പറയുന്നു.
എന്നാൽ ശ്രീദേവി ഉപേക്ഷിച്ച ശിവകാമി രമ്യാ കൃഷ്ണന് അനുഗ്രഹമായി മാറുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കഥ പറഞ്ഞതോടെ കണ്ണും പൂട്ടി രമ്യ എസ് മൂളുകയായിരുന്നു. രണ്ടരക്കോടി രൂപയാണ് രമ്യ ഈ ചിത്രത്തിൽ പ്രതിഫലമായി മാറിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായി ശിവകാമി മാറുകയും ചെയ്തു.