നാട്ടിൽ അച്ഛനെ സുഹൃത്തുക്കൾ ഒക്കെ ഇടയ്ക്കു കളിയാക്കാറുണ്ട്. എട്ട്-പത്തു എന്നാണ് കളിയാക്കുന്നത്. കാരണം അച്ഛൻ നടക്കുന്നത് അങ്ങനെയാണ്. വർഷങ്ങൾക്കു മുന്നേ നടന്ന ബൈക്ക് അപകടത്തിൽ കാലിന്റെ രണ്ടു മുട്ടും തകർന്നതാണ്.

ആ മനുഷ്യനെയാണ് ഇന്നലെ ഒരുപറ്റം dyfi-sfi തെമ്മാടികൾ വീട്ടിൽ നിന്ന് റോഡിൽ വിളിച്ചിറക്കി അതി ക്രൂരമായി മർദിച്ചത്. നിലവിളിച്ചുകൊണ്ട് ഓടി അടുത്ത അമ്മയ്ക്കും കിട്ടി അടി.
വീടിന്റെ ജനൽചില്ലുകൾ അടക്കം അടിച്ചു തകർത്തു.

എന്തിനാണ് അവർ ഇത് ചെയ്തത്. അവർ ഇപ്പൊ പറയുന്നത് ഞാൻ ഏതോ sfi പ്രവർത്തകനെ വീട്ടിൽ കയറി അടിച്ചു എന്നാണ്. അതും നട്ടുച്ചയ്ക്ക്.

സംഭവിച്ചത് ഇതാണ്:
എം സ്വരാജിനെതിരെ പോസ്റ്റ് ഇടു എന്ന കുറ്റത്തിന് aisf ശൂരനാട് ഹൈസ്‌കൂൾ യൂണിറ്റ് സെക്രട്ടറി സഖാവ് ആദിലിനെ ഒരു കൂട്ടം sfi പ്രവർത്തകർ മർദ്ധിക്കുന്നു. വിഷയം അറിഞ്ഞെത്തിയ ഞങ്ങൾ aisf പ്രവർത്തകരും ആദിൽ സഖാവിന്റെ ബന്ധുക്കളും കൂടി പരാതി കൊടുത്തു 2 sfi പ്രവർത്തകരെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യിച്ചു.

വിവരം അറിഞ് സ്‌കൂൾ ഗേറ്റിൽ കൂടിയ ആളുകളുടെ കൈയിൽ നിന്നും ഞാനും സഖാവ് ശ്രീജുവും കൂടി ആ sfi പ്രവർത്തകനെ പിടിച്ചു മാറ്റി അയാളുടെ അച്ഛന്റെ വണ്ടിയിൽ കയറ്റി വിട്ടു.
കൂടെ അയാളുടെ വീടുവരെയും പോയി. തിരിച്ചു പോകാൻ പോയ ഞങ്ങളെ ഈ പയ്യന്റെ അച്ഛൻ വീട്ടിലേക്കു ക്ഷേണിക്കുകയും ഞങ്ങൾ വീടിന്റകത്തു കയറി അവർ ഇട്ടുതന്ന കസേരയിൽ ഇരിക്കുകയും ചെയ്തു. അവനോടു പറഞ്ഞത് sfi യും aisf ഉം പരസ്പരം തല്ലോണ്ടാക്കണ്ട സംഘടന അല്ല ,ശത്രുക്കൾ വേറെ പുറത്തു ഉണ്ട് എന്നാണ്. കയ്യിലെ കാവി ചരട് അഴിച്ചു കളഞ്ഞിട്ടു വേണം ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ എന്നാണ്.(സംശയം ഉള്ള sfi കാർക്ക് നേരിട്ട് ചോദിക്കാം, പരസ്യമായി പറഞ്ഞില്ലെങ്കിലും രഹസ്യമായെങ്കിലും അവർ അത് സമ്മതിക്കും)

ഇതിനു ശേഷം പുറത്തിറങ്ങിയ ഞങ്ങളോട് ഈ sfi പ്രവർത്തകൻ വീണ്ടും കയർക്കുകയും അവന്റെ അച്ഛൻ തന്നെ ഞങ്ങടെ മുന്നിലിട്ട് അവനെ തല്ലുകയും ചെയ്തു. അതും ചെയ്യരുതെന്ന് ഞങ്ങൾ അദ്ദേഹത്തെ വിലക്കി. ഞങ്ങളുടെ മുന്നിൽ വച്ച് അത് ചെയ്യുന്നത് മോശമാണെന്നും പറഞ്ഞു. ഇതൊക്കെ കണ്ടു അയൽവക്കത്തുള്ള ഉള്ളവരും വന്നു. അവരും ഇതൊക്കെ കണ്ടതാണ്. അവിടുന്ന് ഇതെല്ലം കഴിഞ്ഞു ഇറങ്ങിയ ഞങ്ങളെ വഴിക്കു വച്ച് നേരിട്ടത് ഒരുകൂട്ടം dyfi ക്കാർ ആണ്. അവിടുന്നു കഷ്ഠിച്ചു രക്ഷപെട്ടു വീട്ടിൽ എത്തി. പിന്നീട് അറിയുന്നു ഞങ്ങൾ 2 പേര് വീട് കയറി ആക്രമിച്ചു എന്ന രീതിയിൽ ഒരു കേസ് ആയിട്ടുണ്ടെന്നു.

നട്ടുച്ചയ്ക്ക് 2 മണിക്ക് ഇത് വരെ പോയിട്ടില്ലാത്ത ഒരു പ്രദേശത്തു ചെന്ന് അതും dyfi ക്കാർ നിറഞ്ഞ ഒരു മേഖലയിൽ ചെന്ന് ഞങ്ങൾ രണ്ടുപേർ വീടാക്രമിച്ചു എന്ന് പറയുന്നത് തന്നെ കോമഡി ആണെന്ന് ഊഹിക്കാം.

പിന്നെ ആരോപണം പൊലീസ് അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ. പിന്നെന്തിനു എന്നെയും കുടുംബത്തെയും ആക്രമിച്ചു. കാരണം തേടി വേറെയെങ്ങും പോകണ്ട. എന്റെ ഫേസ്‌ബുക് പോസ്റ്റുകളിൽ കമെന്റുകൾ ഒന്ന് വായിച്ചാൽ മതി.

dyfi sfi നേതാക്കൾ തന്നെ നടത്തുന്ന കൊലവിളികൾ കാണാം. എം സ്വരാജിന്റെ പ്രസ്ഥാവനക്കെതിരെയും, എന്റെ നാട്ടിൽ dyfi നടത്തിയ വിപ്ലവ രക്ഷാബന്ധനെതിരെയും ഇട്ട പോസ്റ്റുകളിൽ കമെന്റുകൾ ഒന്ന് ശ്രദ്ധിച്ചു വായിക്കണം.

ഈ നിമിഷവും ആ കൊലവിളി തുടർന്നുകൊണ്ടിരുന്നു. എന്റെ ചോദ്യം ഇതാണ്, എന്തിന് എന്റെ 63 വയസുള്ള അച്ഛനെയും, നടക്കാൻ പോലും വയ്യാത്ത അമ്മയെയും അടിച്ചു എന്നതാണ്, എന്നോട് പോരായിരുന്നോ നിന്റെയൊക്കെ പേക്കൂത്ത്....