- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മെട്രോയും വൈ ഫൈ ആകുന്നു; ദീർഘകാല ആവശ്യം സഫലമാകുന്നതിന്റെ ആവേശത്തിൽ യാത്രക്കാർ
ന്യൂഡൽഹി: യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂവണിയിച്ചുകൊണ്ട് ഡൽഹി മെട്രോ സമ്പൂർണ വൈ ഫൈ ആകുന്നു. മെട്രോ ട്രെയിനും സ്‌റ്റേഷനുമുൾപ്പെടെ എല്ലായിടത്തും വൈ ഫൈ സൗകര്യം നൽകുന്നതിനുള്ള അപേക്ഷ സമർപ്പികസ്‌കാൻ ഡിഎംആർസി ടെലികോം കമ്പനികൾക്കു നിർദ്ദേശം നൽകി. യുവാക്കാളെ കൂടുതലായി മെട്രോയിലേക്ക് ആകർഷിക്കുക എന്നതു കൂടിയാണ് ഈ പദ്ധതിയുടെ മറ്റൊ
ന്യൂഡൽഹി: യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂവണിയിച്ചുകൊണ്ട് ഡൽഹി മെട്രോ സമ്പൂർണ വൈ ഫൈ ആകുന്നു. മെട്രോ ട്രെയിനും സ്‌റ്റേഷനുമുൾപ്പെടെ എല്ലായിടത്തും വൈ ഫൈ സൗകര്യം നൽകുന്നതിനുള്ള അപേക്ഷ സമർപ്പികസ്‌കാൻ ഡിഎംആർസി ടെലികോം കമ്പനികൾക്കു നിർദ്ദേശം നൽകി. യുവാക്കാളെ കൂടുതലായി മെട്രോയിലേക്ക് ആകർഷിക്കുക എന്നതു കൂടിയാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
ഡൽഹി മെട്രോ ശൃംഖലയ്ക്കു നിലവിൽ 193 കിലോ മീറ്റർ ദൈർഘ്യമുണ്ട്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാംഘട്ടത്തിന്റെ പണി പൂർത്തിയായാൽ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മെട്രോ പരിധിയിലാകും. നിലവിൽ ദിനം പ്രതി ശരാശരി യാത്രക്കാർ കാൽ കോടിക്കു മുകളിലാണ്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനൊപ്പം നിലവിലുള്ളവർക്കു ലോകനിലവാരത്തിലുള്ള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യവും ഡിഎംആർസിയുടെ നീക്കത്തിലുണ്ട്.
യാത്രയ്ക്കു ക്രെഡിറ്റ് പോയിന്റുകൾ നൽകി പിന്നീട് സ്മാർട് കാർഡിലേക്കു റീ ചാർജ് ചെയ്യാവുന്ന പദ്ധതി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കായി ഡിഎംആർസി ഈയിടെ നടപ്പാക്കിയിരുന്നു. ഈ പദ്ധതി വൻ വിജയമായിരുന്നു. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള ഗുഡ്ഗാവ് അതിവേഗ മെട്രോ പാതയിൽ നിലവിൽ വൈഫൈ സൗകര്യമുണ്ട്. സ്‌റ്റേഷനുകളിലെ ദിശാ സൂചിക സംവിധാനവുമായി പൊരുത്തപ്പെടാത്തവർക്കായി ദ്വിഭാഷാ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സംവിധാനം നടപ്പാക്കാനും ഡിഎംആർസിക്കു പദ്ധതിയുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ഇതു നടപ്പാക്കുക.