ചെലവ് വളരെ കൂടുതലാണെന്ന വിലയിരുത്തലിനെ തുടർന്ന് ട്രെയ്‌നുകളിൽ സൗജന്യമായി വൈഫൈ സൗകര്യം നൽകാനുള്ള നിർദ്ദേശം സ്വിറ്റ്‌സർലൻഡ് ഫെഡറൽ റെയ്ൽവേയ്‌സ് തള്ളി.

സൗജന്യമായി നല്കിയാൽ മാത്രമേ ഭൂരിപക്ഷം യാത്രക്കാരും ട്രെയ്്ൻ യാത്രക്കിടെ വൈഫൈ സംവിധാനം ഉപയോഗിക്കാൻ സാധ്യതയുള്ളൂ എന്നും പഠനത്തിൽ പറയുന്നു. 4ജി, 3ജി സ്പീഡിൽ ഇതു നൽകണമെങ്കിൽ സേവന ദാതാക്കൾ വൻ തുക ഈടാക്കുകയും ചെയ്യും. ഈ തുക സ്വയം ഏറ്റെടുക്കുകയോ, ടിക്കറ്റ് നിരക്കിൽ വകയിരുത്തുകയോ ചെയ്യുന്നതിനോടു യോജിപ്പില്ലെന്ന് റെയ്ൽവേയ്‌സ് വ്യക്തമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സംവിധാനം നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് കണ്ടെത്തൽ.

ഇതിനു പകരം മൊബൈൽ ഫോൺ സേവനങ്ങൾ ട്രെയ്‌നുള്ളിൽ റിപ്പീറ്ററുകളുടെ സഹായത്തോടെ മെച്ചപ്പെടുത്താനാണ് റെയ്ൽവേയ്‌സ് ഇപ്പോൾ ആലോചിക്കുന്നത്