ദുബൈ: മറ്റുള്ളവരുടെ അനുവാദമില്ലാതെ വൈഫൈ ഉപയോഗിക്കുന്നത് അനിസ്ലാമീകമാണെന്ന് ഇസ്ലാമീക പണ്ഡിതർ. ദുബായ് ഇസ്ലാമിക, ജീവകാരുണ്യ വകുപ്പാണ് ഇതുസംബന്ധിച്ച് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനെ വഞ്ചനയോ ചതിയായോ മാത്രമേ ഇസ്ലാമിൽ പരിഗണിക്കാനാകൂ വെന്നും ഡിപാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് പണ്ഡിതൻ ഡോ അലി മഷാ ഈൽ പറയുന്നു. സമീപത്തുള്ളവർ ഉപയോഗിക്കുന്ന വൈഫൈയിൽ നിന്നും അവരുടെ അനുവാദം കൂടാതെ വൈഫൈ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അനുവാദമില്ലാതെ വൈഫൈ ഉപയോഗിച്ച് ഉടമയുടെ സേവനത്തിൽ പാകപ്പിഴ വരുത്തുന്നത് പാപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിപാട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഫത് വ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഉടമയുടെ അനുവാദമുണ്ടെങ്കിൽ വൈഫൈ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഫത് വയിൽ പറയുന്നു. ഇസ്‌ലാമിക് കാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ പേര് വെളിപ്പെടുത്താത്ത ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.ആവശ്യക്കാർ സ്വന്തമായി ഇന്റർനെറ്റ് കണക്ഷനെടുക്കുകയാണ് വേണ്ടതെന്നും ഫത്വയിൽ വിശദീകരിക്കുന്നു. .