ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണിയെ മദ്യപിച്ച് വാഹനമോടിച്ചതിന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഭാര്യ ഗർഭിണിയായിരിക്കവെ 29കാരി വേശ്യയ്‌ക്കൊപ്പം ഹോട്ടൽ റൂമിലേക്ക് കാറോടിച്ച് പോകുമ്പോഴാണ് താരം പിടിയിലായിരിക്കുന്നത്. 6000 പൗണ്ട് പ്രതിഫലം വാങ്ങി സമ്പന്ന വയോധികരുടെ കൂടെ ഉറങ്ങുന്ന ലൈംഗിക തൊഴിലാളിയായ ലോറ സിംപ്‌സനൊപ്പം കാറിൽ പോകുമ്പോഴാണ് റൂണി അറസ്റ്റിലായിരിക്കുന്നത്. ഇതേ സമയം റൂണിയുുടെ ഗർഭിണിയായ ഭാര്യ കോളീൻ എന്ന 31 കാരി മല്ലോർകയിൽ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിൽ പാർട്ടി നടത്തി റൂണി മദ്യപിച്ച് വശം കെടുകയും ചെയ്തിരുന്നു.

ഒരുമിച്ച് ഉറങ്ങുന്നതിനായി സുരക്ഷിതമായ ഒരിടത്തിലേക്ക് ഒരുമിച്ച് പോകുമ്പോഴായിരുന്നു പൊലീസ് പിന്തുടർന്ന് ഇവരെ പൊക്കിയത്. പൊലീസിനെ കണ്ട് റൂണി പരിഭ്രാന്തനായിരുന്നുവെന്നും മദ്യപിച്ച് കാറോടിച്ചതിന് മാപ്പ് പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്ക് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ നിന്നായിരുന്നു ഇവർ കാറിൽ കയറിയിരുന്നത്. ലോറയുടെ കറുത്ത കാർ റൂണി ഓടിക്കുകയായിരുന്നു. മദ്യപിച്ച് നിയന്ത്രണം വിട്ടതിനാൽ ലോറ തന്റെ കാർ റൂണിയോട് ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ പ്രെസ്റ്റ്ബറിയിലെ വീടിനടുത്തുള്ള ബാറിൽ വച്ച് ആരാധകരോടൊപ്പം റൂണി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത് അതിന് തൊട്ട് മുമ്പായിരുന്നു. അവിടെ വച്ചായിരുന്നു ലോറയെ കണ്ട് അവരിൽ താൽപര്യം തോന്നി അടുത്തത്. തുടർന്ന് യുവതിയെയും കൂട്ടി പോകുമ്പോഴാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ തനിക്കൊപ്പം കളിച്ചിരുന്ന വെസ് ബ്രൗണിനെയും ഡിഫെൻഡർ ഫിൽ ബാർഡ്‌സ്‌ലെയുടെ സഹോദരൻ ബേൺലെയെയും അതിന് പത്ത് മണിക്കൂറുകൾക്ക് മുമ്പ് റൂണി കണ്ടതായി റിപ്പോർട്ടുണ്ട്. ഇവർ വൈകുന്നേരം നാല് മണിക്ക് ആൽഡെർലെ എഡ്ജിലെ പ്രശസ്തമായ ഇറ്റാലിയൻ റസ്റ്റോറന്റായ പിക്കോലിനോയിൽ വച്ച് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഇവർ പ്ലഷ് ബബിൾ റൂം ബാറിലേക്ക് പോയി രാത്രി പത്ത് മണി വരെ അവിടെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇവർ മൂവരും ഇവിടെ വച്ച് പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ബബിൾ റൂമിൽ വച്ചായിരുന്നു ലോറയുടം റൂണിയും കണ്ട് മുട്ടുകയും പരസ്പരം ആകൃഷ്ടരാവുകയും ചെയ്തത്. തുടർന്ന് ഇവർ ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായതിന് ശേഷം റൂണി 12 മണിക്കൂർ സെല്ലിൽ കഴിയുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. പിന്നീട് തന്റെ ഏജന്റായ പോൾ സ്‌ട്രെഫോർഡിനൊപ്പം വീട്ടിലേക്ക് വണ്ടിയോടിച്ച് പോവുകയും ചെയ്തു. സീക്കിങ് അറേഞ്ച്‌മെന്റ്‌സ് എന്ന ഡേറ്റിങ് വെബ്‌സൈറ്റുമായി ചേർന്നാണ് ലോറ പ്രവർത്തിക്കുന്നത്. വിവാഹേത ബന്ധങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണിത്. സമ്പന്ന വയോധികരാണ് പ്രധാനമായും ലോറയുടെ കസ്റ്റമർമാർ. കോളീനിൽ റൂണിക്ക് മൂന്ന് സന്തതികളാണുള്ളത്. റൂണിയുടെ നിയന്ത്രണം വിട്ട ജീവിതത്തിന്റെ പേരിൽ കോളീൻ റൂണിക്ക് പലപ്രാവശ്യം താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.