ലോറ സിംപ്‌സൻ എന്ന 29 കാരിയായ ലൈംഗിക തൊഴിലാളിക്കൊപ്പം പിടിയിലായ വിശ്രുത ഫുട്‌ബോളറെ കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്ത് ഭാര്യ കോളീൻ രംഗത്തെത്തി. നാലാമതും ഗർഭിണിയായിരിക്കവെ തന്നോട് ഇത്തരത്തിലുള്ള ഒരു ചതി ചെയ്യാൻ താങ്കൾക്ക് എങ്ങനെ സാധിച്ചുവെന്ന കൂർത്ത് മൂർത്ത ചോദ്യശരമാണ് കോളീൻ റൂണിയ്‌ക്കെതിരെ അയച്ചിരിക്കുന്നത്. ഇതോടെ ലോകത്തെ നമ്പർ വൺ ഫുട്‌ബോൾ കളിക്കാരന് കരിയറിനൊപ്പം കുടുംബവും ഇല്ലാതായേക്കുമെന്നാണ് സൂചന. റൂണിയുടെ പുതിയ കഥകൾ അറിഞ്ഞ് കുപിതയായ കോളീൻ റൂണിയെ ചോദ്യം ചെയ്യുന്നതിനായി മജോർകയിലെ വീട്ടിൽ നിന്നും ഹോളിഡേ ആഘോഷിക്കുന്നത് നിർത്തി വച്ച് വെള്ളിയാഴ്ച രാത്രി തന്നെ പുറപ്പെട്ട് പോയെന്നാണ് റിപ്പോർട്ട്.

വിവരം അറിഞ്ഞ് കോളീൻ തന്റെ അമ്മയ്‌ക്കൊപ്പം പൊട്ടിക്കരഞ്ഞിരുന്നു. ഇത് മൂലം തനിക്കുണ്ടായ അപമാനം അവർക്ക് താങ്ങാൻ പറ്റുന്നതിലപ്പുറമായിരുന്നു. ഇത്രയധികം തരംതാഴാൻ റൂണിക്ക് എങ്ങനെ സാധിച്ചുവെന്നാണ് കോളീൻ ഹൃദയവേദനയോടെ ചോദിക്കുന്നത്. ഒരു ബാറിൽ വച്ച് പരിചയപ്പെട്ട ലോറയുമായി മദ്യപിച്ച് കാറിൽ പോകുന്നതിനിടെയായിരുന്നു റൂണി പൊലീസ് പിടിയിലായത്. പൊലീസ് തടഞ്ഞ് നിർത്തി തങ്ങളുടെ നല്ലൊരു ദിവസം നശിപ്പിച്ചതിൽ മാത്രമാണ് തനിക്ക് നിരാശയെന്നാണ് ലോറ പ്രതികരിച്ചിരിക്കുന്നത്. അല്ലാതെ തങ്ങളെ ഒരുമിച്ച് പിടികൂടിയതിൽ കുറ്റബോധമൊന്നുമില്ലെന്നും ലോറ പറയുന്നു. കാരണം റൂണി തന്നെയാണ് ഈ ബന്ധത്തിന് മുൻകൈയെടുത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.

തന്റെ ഭർത്താവിന്റെ നെറികേടറിഞ്ഞ് കോളീൻ നിയന്ത്രണമില്ലാത്ത വിധത്തിൽ ക്ഷുഭിതയായിരുന്നുവെന്നാണ് ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നത്. താനും ലോറയും തമ്മിൽ അവിഹിതമായി ഒന്നും നടന്നിട്ടില്ലെന്നും മദ്യപിച്ച് നടക്കാനാവാതെ അവരുടെ കാർ ഓടിച്ച് സഹായിക്കുകയായിരുന്നുവെന്നുമാണ് റൂണി സ്വയം ന്യായീകരിക്കുന്നത്. എന്നാൽ ലോറ മദ്യപിച്ച് നടക്കാൻ പറ്റാത്ത വിധത്തിലായിരുന്നുവെങ്കിൽ അവളെ ഒരു ടാക്‌സിയിൽ കയറ്റി അയക്കുകയായിരുന്നു റൂണി ചെയ്യേണ്ടിയിരുന്നതെന്നും അല്ലാതെ അവളുടെ കാർ ഓടിച്ച് കൂടെ പോയതെന്തിനാണെന്നും കോളീൻ ധാർമിക രോഷത്തോടെ ചോദിക്കുന്നു.

പൊലീസ് അവരെ കാറിൽ നിന്നും പിടിച്ചിറക്കിയിരുന്നില്ലെങ്കിൽ അവർ തമ്മിൽ എന്തെങ്കിലും അവിഹിതമായി സംഭവിക്കുമായിരുന്നുവെന്നും കോളീൻ ആരോപിക്കുന്നു. എന്നാൽ കോപം അതിര് കവിഞ്ഞിട്ടുണ്ടെങ്കിലും തന്റെ ഭർത്താവിന് അവസാനമായി ഒരു അവസരം കൂടി നൽകാൻ കോളീൻ തീരുമാനിച്ചുവെന്നും ഒരു സുഹൃത്ത് സൂചന നൽകുന്നു. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുമ്പും മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ റൂണി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. 2010ൽ ജെന്നി തോംപ്‌സൻ, ഹെലെൻ വുഡ് എന്നിവർക്കൊപ്പം കഴിഞ്ഞതിന്റെ പേരിൽ റൂണി പേര് ദോഷമുണ്ടാക്കിയിരുന്നു. ഇബിസയിൽ വച്ച് അദ്ദേഹം ബിഎ വർക്കറായ റെബേക്ക ഹായ്‌നെസിനൊപ്പവും അന്തിയുറങ്ങി ചീത്തപ്പേരുണ്ടാക്കിയിരുന്നു.