- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസത്തിൽ രണ്ടോ മൂന്നോ തവണ പുതിയ ഇണയെ തേടുമെന്ന് ഭാര്യ; സമയം കിട്ടുമ്പോൾ ഒക്കെ താനും പരീക്ഷിക്കുമെന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലത്തിനകം പരസ്പര സമ്മതത്തോടെ ഇരുപതോളം പുതിയ ബന്ധം കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാരുടെ കഥ
പരസ്പരം മറച്ച് വച്ച് കൊണ്ട് അവിഹിത ബന്ധങ്ങളിലേർപ്പെടുന്ന ഭാര്യാഭർത്താക്കന്മാരുടെ കഥകൾ നാം ഏറെ കേട്ടതാണ്. എന്നാൽ കാലിഫോർണിയയിലെ 28 വയസുകാരായ മൈക്ക് ലിയോണാർഡിന്റെയും ഭാര്യ ലോറയുടെയും കഥ വ്യത്യസ്തമാണ്. പരസ്പര സമ്മതത്തോടെ പരമാവധി അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ട് ജീവിതം ആഘോഷമാക്കുന്നവരാണ് ഇവർ.ഇത് പ്രകാരം മാസത്തിൽ രണ്ടോ മൂന്നോ തവണ പുതിയ ഇണയെ തേടുമെന്നാണ് ഭാര്യ വ്യക്തമാക്കുന്നത്. ഇതു പോലെ തന്നെ സമയം കിട്ടുമ്പോൾ ഒക്കെ താനും മറ്റ് ഇണകളെ പരീക്ഷിക്കുമെന്നാണ് ഭർത്താവും സമ്മതിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലത്തിനകം പരസ്പര സമ്മതത്തോടെ ഇരുപതോളം പുതിയ ബന്ധം കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാരുടെ കഥയാണിത്. ഒരിണയിലൂടെ മാത്രം തങ്ങളുടെ വ്യത്യസ്തമായ ആഗ്രഹങ്ങളെല്ലാം സംതൃപ്തമാക്കാൻ സാധിക്കില്ലെന്ന തത്വശാസ്ത്രത്തിലൂന്നിയാണിവർ പ്രവർത്തിക്കുന്നത്.എന്നിരുന്നാലും ഇരുവർക്കും അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. ഫുൾ ടൈം ജോലികളും മോർട്ട്‌ഗേജും ഇവർക്കുണ്ട്. തങ്ങൾ നിരന്തരം അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ കുടു
പരസ്പരം മറച്ച് വച്ച് കൊണ്ട് അവിഹിത ബന്ധങ്ങളിലേർപ്പെടുന്ന ഭാര്യാഭർത്താക്കന്മാരുടെ കഥകൾ നാം ഏറെ കേട്ടതാണ്. എന്നാൽ കാലിഫോർണിയയിലെ 28 വയസുകാരായ മൈക്ക് ലിയോണാർഡിന്റെയും ഭാര്യ ലോറയുടെയും കഥ വ്യത്യസ്തമാണ്. പരസ്പര സമ്മതത്തോടെ പരമാവധി അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ട് ജീവിതം ആഘോഷമാക്കുന്നവരാണ് ഇവർ.ഇത് പ്രകാരം മാസത്തിൽ രണ്ടോ മൂന്നോ തവണ പുതിയ ഇണയെ തേടുമെന്നാണ് ഭാര്യ വ്യക്തമാക്കുന്നത്. ഇതു പോലെ തന്നെ സമയം കിട്ടുമ്പോൾ ഒക്കെ താനും മറ്റ് ഇണകളെ പരീക്ഷിക്കുമെന്നാണ് ഭർത്താവും സമ്മതിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലത്തിനകം പരസ്പര സമ്മതത്തോടെ ഇരുപതോളം പുതിയ ബന്ധം കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാരുടെ കഥയാണിത്.
ഒരിണയിലൂടെ മാത്രം തങ്ങളുടെ വ്യത്യസ്തമായ ആഗ്രഹങ്ങളെല്ലാം സംതൃപ്തമാക്കാൻ സാധിക്കില്ലെന്ന തത്വശാസ്ത്രത്തിലൂന്നിയാണിവർ പ്രവർത്തിക്കുന്നത്.എന്നിരുന്നാലും ഇരുവർക്കും അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. ഫുൾ ടൈം ജോലികളും മോർട്ട്‌ഗേജും ഇവർക്കുണ്ട്. തങ്ങൾ നിരന്തരം അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ കുടുംബജീവിതം ആരോഗ്യകരമായാണ് മുന്നോട്ട് പോകുന്നതെന്ന് ഇവർ പറയുന്നു. കാരണം ആരുടെ കൂടെയാണ് തങ്ങൾ ഉറങ്ങിയതെന്ന് പരസ്പരം തുറന്ന് പറയുന്നതാണ് ഈ ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറയെന്നും ഇവർ വിശദീകരിക്കുന്നു.
തങ്ങളുടെ വഴിവിട്ട ബന്ധങ്ങൾ അഞ്ച് വയസുകാരനായ മകനെ ബാധിക്കാതിരിക്കാനും ഇരുവരും ബദ്ധ ശ്രദ്ധാലുക്കളാണ്. അതായത് വീട്ടിൽ വച്ച് ഇത്തരം ബന്ധങ്ങളിൽ ഇവർ ഒരിക്കലും ഏർപ്പെടാറില്ല. തങ്ങൾ പരസ്പരം അറിഞ്ഞ് കൊണ്ട് വിവാഹിതരായവരാണെന്നും അതിനാൽ ഒളിക്കാനൊന്നുമില്ലെന്നുമാണ് ഒരു കസ്റ്റമർ സർവീസ് അഡൈ്വസറായ ലോറ വ്യക്തമാക്കുന്നത്. തങ്ങളുടെ വിവാഹശേഷം താൻ നിരവധി പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലോറ വെളിപ്പെടുത്തുന്നു. മാസത്തിൽ രണ്ട് മുതൽ നാല് വരെ വ്യത്യസ്ത പുരുഷന്മാരെ താൻ സ്വീകരിക്കാറുണ്ടെന്നും അവർ പറയുന്നു.
ഇതു പോലെ തന്നെ ഭർത്താവ് മൈക്കും മറ്റ് സ്ത്രീകളുടെ അടുത്ത് പോകാറുണ്ടെന്നും ലോറ വെളിപ്പെടുത്തുന്നു. മറ്റുള്ളവരുമായി ചെലവിടുമ്പോഴും തങ്ങൾ പരസ്പരം ചെലവഴിക്കാനും കുടുംബജീവിതത്തിനും സമയം കണ്ടെത്താറുണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു. മൈക്കും ലോറയും കോളജ് കാലത്തായിരുന്നു ആദ്യമായി കണ്ട് മുട്ടിയിരുന്നത്. 2011ലായിരുന്നു ലോറ പരപുരുഷബന്ധം വ്യാപകമാക്കിയത്. തുടർന്ന് മൈക്കുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ലോറ വൈകിയില്ല. എന്നാൽ തന്റെ ജീവിതരീതി ഉൾക്കൊള്ളാൻ തയ്യാറുണ്ടെങ്കിൽ മാത്രം വിവാഹം കഴിച്ചാൽ മതിയെന്നായിരുന്നു ലോറ അന്ന് വിശദീകരിച്ചിരുന്നത്.