- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്കൊപ്പം കാറോടിച്ച് യുവാവിനെ 150 മൈൽ പിന്തുടർന്ന് ഭാര്യ; ഹോട്ടലിന് തൊട്ട് മുമ്പിൽ വഴി തടഞ്ഞ് ഭാര്യയും അമ്മായി അമ്മയും; ക്യാമറയിൽ പകർത്തിയ ഒരു കുടുംബ പ്രശ്നം കാണാം
ലണ്ടൻ: തന്നെ ചതിച്ച ഭർത്താവിനെ കൈയോടെ പിടികൂടിയ സമർത്ഥയായ ഒരു യുവതിയുടെ കഥയാണിത്.നോർത്താംപ്ടൺ ഷെയറിൽ നിന്നും കാമുകിക്കൊപ്പം കാറോടിച്ച് ഡോവറിലെത്തിയ യുവാവിനെയാണ് ഹോട്ടലിന് തൊട്ട് മുമ്പിൽ വഴി തടഞ്ഞ് ഭാര്യയും അമ്മായി അമ്മയും പൊക്കിയിരിക്കുന്നത്. ഈ നാടകീയ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഭർത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്നതിനായി യുവതി 150 മൈലോളം ദൂരമാണ് പിന്തുടർന്നെത്തിയിരുന്നത്. നോർത്താംപ്ടൺ ഷെയറിലെ വെല്ലിങ്ബറോയിൽ നിന്നുമാണ് യുവാവ് ഡോവറിലെ പ്രീമിയർ ഇന്നിനെ ലക്ഷ്യമാക്കെത്തിയിരുന്നത്. രണ്ട് പെൺമക്കളുള്ള യുവാവാണ് ഈ സാഹസത്തിന് മുതിർന്ന് കൈയോടെ പിടിയിലായിരിക്കുന്നത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയുമായിരുന്നു. ഹോട്ടലിന് മുന്നിൽ വച്ച് ഭർത്താവിനെയും കാമുകിയെയും ആക്രമിക്കാനും ഭാര്യ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങൾ യുവാവിന്റെ അമ്മായിയമ്മയാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
ലണ്ടൻ: തന്നെ ചതിച്ച ഭർത്താവിനെ കൈയോടെ പിടികൂടിയ സമർത്ഥയായ ഒരു യുവതിയുടെ കഥയാണിത്.നോർത്താംപ്ടൺ ഷെയറിൽ നിന്നും കാമുകിക്കൊപ്പം കാറോടിച്ച് ഡോവറിലെത്തിയ യുവാവിനെയാണ് ഹോട്ടലിന് തൊട്ട് മുമ്പിൽ വഴി തടഞ്ഞ് ഭാര്യയും അമ്മായി അമ്മയും പൊക്കിയിരിക്കുന്നത്. ഈ നാടകീയ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഭർത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്നതിനായി യുവതി 150 മൈലോളം ദൂരമാണ് പിന്തുടർന്നെത്തിയിരുന്നത്. നോർത്താംപ്ടൺ ഷെയറിലെ വെല്ലിങ്ബറോയിൽ നിന്നുമാണ് യുവാവ് ഡോവറിലെ പ്രീമിയർ ഇന്നിനെ ലക്ഷ്യമാക്കെത്തിയിരുന്നത്. രണ്ട് പെൺമക്കളുള്ള യുവാവാണ് ഈ സാഹസത്തിന് മുതിർന്ന് കൈയോടെ പിടിയിലായിരിക്കുന്നത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയുമായിരുന്നു. ഹോട്ടലിന് മുന്നിൽ വച്ച് ഭർത്താവിനെയും കാമുകിയെയും ആക്രമിക്കാനും ഭാര്യ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങൾ യുവാവിന്റെ അമ്മായിയമ്മയാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ശനിയാഴ്ച സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ട ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ഭാര്യ ഭർത്താവിന്റെ നേരെ ശബ്ദമുയർത്തി ആക്രോശിച്ച് വിരൽ ചൂണ്ടി വരുന്നത് ഇതിൽ കാണാം. അമ്മായി അമ്മയും ശബ്ദമുയർത്തി ശകാരിക്കുന്നത് കേൾക്കാം.
കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും താൻ നിഷ്‌കളങ്കനാണെന്ന് സ്ഥാപിക്കാൻ യുവാവ് വൃഥാ ഒരു ശ്രമം നടത്തുന്നുമുണ്ട്. തങ്ങളെ ഈ പ്രശ്‌നത്തിൽ കുറ്റപ്പെടുത്തരുതെന്നാണ് ഹോട്ടൽ മാനേജർ വ്യക്തമാക്കിയത്.കാമുകിയെ താൻ കുറ്റപ്പെടുത്തില്ലെന്നും ഭർത്താവാണ് തെറ്റുകാരനെന്നും മറ്റേ യുവതിയുടെ അടുത്ത് പോയി ഭാര്യ പറയുന്നുണ്ടായിരുന്നു. യുവാവിനെ പ്രണയിച്ചതിലൂടെ യുവതി രണ്ട് പെൺകുട്ടികളുടെ ജീവിതം വൃഥാവിലാക്കുകയാണെന്ന് യുവാവിന്റെ അമ്മായി അമ്മ കാമുകിയെ പറഞ്ഞ് ബോധിപ്പിച്ചിരുന്നു. എന്നാൽ ദയവായി തന്നോടൊന്നും പറയരുതെന്നും എല്ലാം യുവാവിനോട് പറഞ്ഞാൽ മതിയെന്നുമായിരുന്നു കാമുകിയുടെ നിലപാട്.
തുടർന്ന് അവിടെ നിന്നും ക്രോധത്തോടെ പോകാനൊരുങ്ങിയ ഭാര്യയുടെ അടുത്തേക്ക് ഭർത്താവ് ഓടാനൊരുങ്ങിയപ്പോൾ കാമുകിക്കൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആക്രോശം. തുടർന്ന് അയാൾ ഭാര്യയെ പിന്തുടർന്ന് കൈപിടിക്കാൻ ശ്രമിച്ചപ്പോൾ താൻ പൊലീസിനെ വിളിക്കുമെന്നായിരുന്നു ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നത്. ഈ വീഡിയോ കണ്ട് നിരവധി സോഷ്യൽ മീഡിയ യൂസർമാരാണ് ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ ഭർത്താവിനെ കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.