- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ; ബഷീറിന്റെ വഴിവിട്ട ബന്ധത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സുബൈദയുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നത് യുവതിയുടെ പുരുഷ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്; 11 മണിക്ക് ആസിഡ് ആക്രമണമേറ്റ ബഷീറിനെ ആശുപത്രിയിൽ എത്തിച്ചത് പുലർച്ചെ ഒരു മണിക്ക്
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ ഭർത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളി പിടിയിലായി. കൊലപാതകത്തിന് പിന്നിൽ ഭാര്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കോഡൂർ ഉമ്മത്തൂർ സ്വദേശിയും മലബാർ ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമയുമായ പോത്തഞ്ചേരി ബഷീർ (52) ആണ് മരിച്ചത്. ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ സുബൈദയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതേ തുടർന്ന് ഇവരെ അറസ്റ്റു ചെയ്തു. ഭർത്താവിനോടുള്ള സംശയമാണ് കൊലക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 20ന് രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് ബഷീർ ആക്രമണത്തിന് ഇരയായത്. മുഖത്തും നെഞ്ചിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ ബഷീർ പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞു. എന്നാൽ, ആരാണ് തനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയതെന്ന കാര്യം അറിയില്ലെന്നായിരുന്നു ബഷീറിന്റെ മരണമൊഴി. വീട്ടിലെത്തിയ ഒരാൾ അകത്തുകടന്ന് ആസിഡ് ഒഴിച്ചു എന്നും ആളുടെ മുഖം വ്യക്തമായില്ലെന്നുമായിരുന്നു ബഷീറിന്റെ മരണമൊഴി. തമിഴ്‌നാട്ടിൽ പഠിക്കുന്ന മകൻ രാത്രി തിരിച്ചെത്തു
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ ഭർത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളി പിടിയിലായി. കൊലപാതകത്തിന് പിന്നിൽ ഭാര്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കോഡൂർ ഉമ്മത്തൂർ സ്വദേശിയും മലബാർ ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമയുമായ പോത്തഞ്ചേരി ബഷീർ (52) ആണ് മരിച്ചത്. ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ സുബൈദയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതേ തുടർന്ന് ഇവരെ അറസ്റ്റു ചെയ്തു. ഭർത്താവിനോടുള്ള സംശയമാണ് കൊലക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഏപ്രിൽ 20ന് രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് ബഷീർ ആക്രമണത്തിന് ഇരയായത്. മുഖത്തും നെഞ്ചിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ ബഷീർ പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞു. എന്നാൽ, ആരാണ് തനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയതെന്ന കാര്യം അറിയില്ലെന്നായിരുന്നു ബഷീറിന്റെ മരണമൊഴി. വീട്ടിലെത്തിയ ഒരാൾ അകത്തുകടന്ന് ആസിഡ് ഒഴിച്ചു എന്നും ആളുടെ മുഖം വ്യക്തമായില്ലെന്നുമായിരുന്നു ബഷീറിന്റെ മരണമൊഴി.
തമിഴ്‌നാട്ടിൽ പഠിക്കുന്ന മകൻ രാത്രി തിരിച്ചെത്തുമെന്നു പറഞ്ഞിരുന്നതിനാൽ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നില്ലെന്ന് സുബൈദയും മൊഴി നൽകി. മരണമൊഴി പിന്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പുറമേനിന്നുള്ള ആർക്കും സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെ സുബൈദയെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. ഒടുവിൽ കൊലയാളി സുബൈദ തന്നെയാണെന്ന് ബോധ്യമാകുകയായിരുന്നു.
രാത്രി 11ന് ആക്രമണത്തിന് ഇരയായ ബഷീറിനെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചത് പുലർച്ചെ ഒന്നിനാണ്. ബഷീറിൻേറയും സുബൈദയുടേയും ഫോൺവിളികൾകൂടി പരിശോധിച്ചതോടെയാണ് കൊലപാതകത്തിന് പിന്നിൽ ഭാര്യ തന്നെയെന്ന് കണ്ടെത്തിയത്. സുബൈദയുമായി ഞായറാഴ്ച പൊലീസ് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. ആസിഡ് കാനും കാൻ ഒളിപ്പിച്ച കവറും വാറങ്കോട് എം.ബി.എച്ചിന് മുമ്പിലെ തോട്ടിൽനിന്നും കണ്ടെടുത്തു. ബഷീറുമായി ആശുപത്രിയിലേക്ക് വരുമ്പോൾ വാഹനത്തിൽനിന്നും ആസിഡ് കാൻ സുബൈദ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബഷീറിന്റെ വഴിവിട്ട ബന്ധത്തെചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സുബൈദ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സുബൈദയുടെ പുരുഷ സുഹൃത്തുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സുബൈദ ഒറ്റക്കാണോ കൃത്യം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരെങ്കിലും സഹായിക്കാൻ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്നും കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സുബൈദ പൊലീസിനോട് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ വൻജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. ബഷീറിന്റെ കബറടക്കത്തിന് ശേഷം സുബൈദയെ തനിച്ചാക്കി മക്കളും ബന്ധുക്കളും വീട്ടിൽ നിന്നു പോയതാണ് അന്വേഷണം സുബൈദയിലേക്ക് നീളാനുള്ള കാരണം. കൂടുതൽ ചോദ്യം ചെയ്യലിലാണ് സുബൈദ കുറ്റം സമ്മതിച്ചു.