- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്കൊപ്പം ചുറ്റാൻ പോയ ഭർത്താവിനെ എയർപോർട്ടിലിട്ട് പിടികൂടി ഭാര്യ; കാമുകിയുടെ മുടിക്കുത്തിൽ പിടിച്ച പിടിവിടാതെ ഭർത്താവിനെ തെറിവിളിക്കുന്ന വീഡിയോ വൈറൽ
കാമുകിക്കൊപ്പം അവധി ദിവസം ആഘോഷിക്കാൻ പോയ ഭർത്താവിനെ എയർപോർട്ടിലിട്ട് പിടികൂടിയ ഭാര്യയുടെ വീഡിയോ വൈറലാകുന്നു. കാമുകിയോടൊപ്പം അൽപം റൊമാന്റിക് ആവാൻ നാടുകാണാനിറങ്ങിയ ഭർത്താവിനെയാണ് ഭാര്യ കൃത്യ സമയത്തെത്തി കൈകാര്യം ചെയ്തത്. എയർപോർട്ടിൽ ചെക്കിങ് ക്യൂവിൽ നിന്നാണ് ഭർത്താവിനെയും കാമുകിയേയും ഇവർ പൊക്കുന്നത്. ഭാര്യയുടെ കയ്യിൽ പെട്ടതോടെ പ്രേമസല്ലാപത്തിനിറങ്ങിയ ഭർത്താവിന്റെ ദിവസം പൂരത്തെറിയുടേതായി മാറുകയും ചെയ്തു. എയർപോർട്ടിൽ കിടന്ന് ഭർത്താവിനെ തെറിയഭിഷേകം നടത്തിയ ഭാര്യ കാമുകിയെ മുടുക്കുത്തിന് വലിച്ച് പിടിക്കുകയും ചെയ്തു. ക്യൂവിൽ ഭർത്താവിന് മുന്നിൽ നിന്ന കാമുകിയുടെ മുടിക്കുത്തിൽ ഭർത്താവിന്റെ കൈകൾക്കിടയിലൂടെയാണ് പിടിച്ചു വലിച്ചെടുത്തത്. ഭർത്താവിന്റെ കക്ഷത്തിനിടയിലൂടെ കാമുകിയുടെ മുടിക്കുത്തിൽ പിടിച്ച് പിന്നോട്ട് വലിക്കുമ്പോൾ ഭർത്താവും കൂടെപ്പോരുന്നുണ്ട്. അതേസമയം സ്പാനിഷ് ഭാഷയിൽ ഭർത്താവിനെ പൂര തെറിയും വിളിക്കുന്നു. ശനിയാഴ്ച ദിവസം എന്നെയും കൊച്ചിനെയും കൊണ്ട് പുറത്ത് പോകാറുള്ള താൻ ഇന്ന് കാമുകിയേയും കൊണ്ട
കാമുകിക്കൊപ്പം അവധി ദിവസം ആഘോഷിക്കാൻ പോയ ഭർത്താവിനെ എയർപോർട്ടിലിട്ട് പിടികൂടിയ ഭാര്യയുടെ വീഡിയോ വൈറലാകുന്നു. കാമുകിയോടൊപ്പം അൽപം റൊമാന്റിക് ആവാൻ നാടുകാണാനിറങ്ങിയ ഭർത്താവിനെയാണ് ഭാര്യ കൃത്യ സമയത്തെത്തി കൈകാര്യം ചെയ്തത്. എയർപോർട്ടിൽ ചെക്കിങ് ക്യൂവിൽ നിന്നാണ് ഭർത്താവിനെയും കാമുകിയേയും ഇവർ പൊക്കുന്നത്.
ഭാര്യയുടെ കയ്യിൽ പെട്ടതോടെ പ്രേമസല്ലാപത്തിനിറങ്ങിയ ഭർത്താവിന്റെ ദിവസം പൂരത്തെറിയുടേതായി മാറുകയും ചെയ്തു. എയർപോർട്ടിൽ കിടന്ന് ഭർത്താവിനെ തെറിയഭിഷേകം നടത്തിയ ഭാര്യ കാമുകിയെ മുടുക്കുത്തിന് വലിച്ച് പിടിക്കുകയും ചെയ്തു. ക്യൂവിൽ ഭർത്താവിന് മുന്നിൽ നിന്ന കാമുകിയുടെ മുടിക്കുത്തിൽ ഭർത്താവിന്റെ കൈകൾക്കിടയിലൂടെയാണ് പിടിച്ചു വലിച്ചെടുത്തത്.
ഭർത്താവിന്റെ കക്ഷത്തിനിടയിലൂടെ കാമുകിയുടെ മുടിക്കുത്തിൽ പിടിച്ച് പിന്നോട്ട് വലിക്കുമ്പോൾ ഭർത്താവും കൂടെപ്പോരുന്നുണ്ട്. അതേസമയം സ്പാനിഷ് ഭാഷയിൽ ഭർത്താവിനെ പൂര തെറിയും വിളിക്കുന്നു. ശനിയാഴ്ച ദിവസം എന്നെയും കൊച്ചിനെയും കൊണ്ട് പുറത്ത് പോകാറുള്ള താൻ ഇന്ന് കാമുകിയേയും കൊണ്ട് കറങ്ങാൻ ഇറങ്ങിയിരിക്കുകയാണോ എന്നും അവർ ചോദിക്കുന്നുണ്ട്. അവളെ വേഗം പറഞ്ഞു വിട്ടോ ഇല്ലെങ്കിൽ താൻ പ്രശ്‌നം ഉണ്ടാക്കുമെന്നും ഞാൻ നിങ്ങളെ വിട്ടു പോകില്ലെന്നും ഇവർ പറയുന്നു. നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ എന്നെ രണ്ട് തല്ലിക്കോളാനും ഇവർ പറയുന്നു.
ഭർത്താവ് തന്റെ വാക്കുകളിലൂടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ഭാര്യ അവസരം കൊടുക്കുന്നുമില്ല. എയർപോർട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. കൊളമ്പിയയിലെ ജോസ് മാരിയാ കൊർഡോവ എയർപോർട്ടിലാണ് സംഭവം.