- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിന് ഒടുവിൽ ആറ് മാസം മുമ്പ് വിവാഹം; മധുവിധു കഴിഞ്ഞതോടെ ഭർത്താവ് മദ്യപിച്ചെത്തി ദേഹോപദ്രവം തുടങ്ങി; മനംമടുത്ത അനൂഷ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് തൂങ്ങി മരിച്ചു; ഭാര്യ മരിച്ചതറിഞ്ഞ സുമേഷ് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ: കോട്ടയം പുതുപ്പള്ളിയിൽ നിന്നും ഒരു ദുരന്തകഥ
കോട്ടയം: ആറുമാസം മുൻപ് വിവാഹിതയായ യുവതി കൈതൊണ്ട കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതീവ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്. പുതുപ്പള്ളി പയ്യപ്പാടി നായ്ക്കാനപ്പള്ളി ഷാജി-രാജി ദമ്പതികളുടെ മകൾ അനുഷ (മാളു-21) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പയ്യപ്പാടി പുത്തൻവീട്ടിൽ സുമേഷിനെയാണ് (25) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 10.15ഓടെയായിരുന്നു സംഭവം. പൊലീസ് പറയുന്നുത്: ആറു മാസം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. സുമേഷ് മദ്യപിച്ചെത്തി പതിവായി അനുഷയെ ഉപദ്രവിക്കുമായിരുന്നു. രാവിലെ ബോധരഹിതയായ അനുഷയെ താങ്ങിയെടുത്ത് അയൽവാസി സജയകുമാറിന്റെ വീടിന്റെതിണ്ണയിൽ കിടത്തി. തുടർന്ന് സജയകുമാറും സുമേഷും ചേർന്ന് അനുഷയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അനുഷ മരിച്ചതറിഞ്ഞതോടെ ഇവിടെ നിന്ന് പോയ സുമേഷ് വീട്ടിലെത്തി കിടപ്പുമുറിയിൽ തൂങ്

കോട്ടയം: ആറുമാസം മുൻപ് വിവാഹിതയായ യുവതി കൈതൊണ്ട കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതീവ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്. പുതുപ്പള്ളി പയ്യപ്പാടി നായ്ക്കാനപ്പള്ളി ഷാജി-രാജി ദമ്പതികളുടെ മകൾ അനുഷ (മാളു-21) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പയ്യപ്പാടി പുത്തൻവീട്ടിൽ സുമേഷിനെയാണ് (25) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.15ഓടെയായിരുന്നു സംഭവം. പൊലീസ് പറയുന്നുത്: ആറു മാസം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. സുമേഷ് മദ്യപിച്ചെത്തി പതിവായി അനുഷയെ ഉപദ്രവിക്കുമായിരുന്നു. രാവിലെ ബോധരഹിതയായ അനുഷയെ താങ്ങിയെടുത്ത് അയൽവാസി സജയകുമാറിന്റെ വീടിന്റെതിണ്ണയിൽ കിടത്തി. തുടർന്ന് സജയകുമാറും സുമേഷും ചേർന്ന് അനുഷയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
അനുഷ മരിച്ചതറിഞ്ഞതോടെ ഇവിടെ നിന്ന് പോയ സുമേഷ് വീട്ടിലെത്തി കിടപ്പുമുറിയിൽ തൂങ്ങുകയായിരുന്നു. സുമേഷ് തൂങ്ങി നിൽക്കുന്നത് അയൽവാസികൾ കണ്ടതോടെ ആദ്യം സുമേഷിനെയും മന്ദിരം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അനുഷയുടെ താടിക്കും തലയ്ക്കും മുറിവേറ്റിട്ടുണ്ട്. അനുഷ തൂങ്ങി മരിച്ചതാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.
അനുഷയുടെ കൈവെള്ളയിൽ തന്റെ മരണത്തിന് കാരണം സുമേഷാണന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ട്. മൃതദേഹം മന്ദിരം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രജനിയാണ് അനുഷയുടെ സഹോദരി.ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തു എന്നാണ് അറിയുന്നത്. ഇരുവരും ഒരുമിച്ച് താമസം തുടങ്ങി അധികം വകാതെ തന്നെ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും എത്തുന്ന സുമേഷ് അനൂഷയെ ഉപദ്രവിക്കാൻ തുടങ്ങി.
ഇത് പലതവണ ആവർത്തിച്ചപ്പോൾ അനുഷയെ വീട്ടിൽ പോയിൽക്കുകയും പഞ്ചായത്ത് അംഗം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസവും വീട്ടിൽ അലമ്പ് ഉണ്ടായിരുന്നതായി അയൽ വാസികൾ പറഞ്ഞു. തന്റെ മരണത്തിന് സുമേഷാണ് ഉത്തരവാദിയെന്നാണ് എഴുതിയിരുന്നത്. അനുഷയും തൂങ്ങുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞതാണ് പൊലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

