- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹം മാത്രം നൽകിയ ഭർത്താവിനെ ദൈവം വിളിച്ചപ്പോൾ ഭാര്യയ്ക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല; പാങ്ങോട് സ്വദേശിനിയായ യുവതി ഭർത്താവിന് ചിതയൊരുക്കിയതിന് തൊട്ടടുത്ത് പോയി തൂങ്ങി മരിച്ചു; അനാഥരായി തീർന്ന രണ്ട് കുരുന്നുകളുടെ നിലവിളി സഹിക്കാനാവാതെ നാട്ടുകാർ
തിരുവനന്തപുരം: രണ്ട് മക്കളെ തനിച്ചാക്കിയുള്ള അമ്മയുടെ ആത്മഹത്യയിൽ നടുങ്ങി കല്ലറ പാങ്ങോട് ഗ്രാമം. അടുത്തടുത്ത ദിവസങ്ങളിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട പതിനൊന്നും ഒൻപതും വയസ്സുള്ള വിദ്യയും ബിജീഷും ഇപ്പോൾ നാടിന്റെ തേങ്ങലായി മാറുകയാണ്. മക്കളെ തനിച്ചാക്കി ഭർത്താവിന്റെ ചിതയ്ക്കടുത്ത് ഭാര്യ ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് നാട്ടുകാർ. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം. പനി ബാധിച്ചു ഭർത്താവു മരിച്ചതിൽ മനംനൊന്താണ് ഭാര്യ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയിൽ ബിജുവിന്റെ(40) ഭാര്യ ചിന്നു (29) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ബന്ധുക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ചിന്നു ഇന്നലെ പുലർച്ചെ ബാത്ത് റൂമിൽ പോകുന്നുവെന്നു പറഞ്ഞു വീടിനു പുറത്തിറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ വീടിന്റെ വരാന്തയോടു ചേർന്നു ബിജുവിന്റെ കുഴിമാടത്തിനു സമീപത്തെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ചെണ്ടവാദ്യ കലാകാരനായ ബിജുവിന്റെ മരണത്തിൽ ദുഃഖ

തിരുവനന്തപുരം: രണ്ട് മക്കളെ തനിച്ചാക്കിയുള്ള അമ്മയുടെ ആത്മഹത്യയിൽ നടുങ്ങി കല്ലറ പാങ്ങോട് ഗ്രാമം. അടുത്തടുത്ത ദിവസങ്ങളിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട പതിനൊന്നും ഒൻപതും വയസ്സുള്ള വിദ്യയും ബിജീഷും ഇപ്പോൾ നാടിന്റെ തേങ്ങലായി മാറുകയാണ്. മക്കളെ തനിച്ചാക്കി ഭർത്താവിന്റെ ചിതയ്ക്കടുത്ത് ഭാര്യ ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് നാട്ടുകാർ. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം.
പനി ബാധിച്ചു ഭർത്താവു മരിച്ചതിൽ മനംനൊന്താണ് ഭാര്യ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയിൽ ബിജുവിന്റെ(40) ഭാര്യ ചിന്നു (29) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ബന്ധുക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ചിന്നു ഇന്നലെ പുലർച്ചെ ബാത്ത് റൂമിൽ പോകുന്നുവെന്നു പറഞ്ഞു വീടിനു പുറത്തിറങ്ങുകയായിരുന്നു.
ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ വീടിന്റെ വരാന്തയോടു ചേർന്നു ബിജുവിന്റെ കുഴിമാടത്തിനു സമീപത്തെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ചെണ്ടവാദ്യ കലാകാരനായ ബിജുവിന്റെ മരണത്തിൽ ദുഃഖത്തിലായ ഗ്രാമം ചിന്നുവിന്റെ മരണവാർത്ത കേട്ട്് അക്ഷരാർഥത്തിൽ ഞെട്ടി.
പതിനൊന്നും ഒൻപതും വയസ്സുള്ള മക്കളായ വിദ്യയെയും ബിജീഷിനെയും തനിച്ചാക്കിയാണു ചിന്നു ഭർത്താവിനൊപ്പം പോയത്. ഒൻപതു ദിവസം മുൻപു ബിജുവിനു പനി ബാധിച്ചതു മുതൽ ചിന്നു അസ്വസ്ഥയായിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ തന്നെ ചിന്നും മാനസികമായി തളർന്നിരുന്നുവെന്നാണ്ബന്ധുക്കൾ പറയുന്നത്. ബിജുവിന്റെ മൃത ശരീരത്തിനടുത്ത് ചിന്നുവിന്റെ കരച്ചിൽ കണ്ട് നിന്നവരേപ്പോലും കണ്ണ് നിറച്ചിരുന്നു.അധികം സംസാരിക്കാൻ പോലും ചിന്നു പിന്നീട് തയ്യാറായിരുന്നില്ല. ചിന്നുവിനെ നന്നായി ശ്രദ്ധിച്ചുകൊള്ളണമെന്ന് ചില ബന്ധുക്കൾ പ്രത്യേകം പറഞ്ഞതനുസരിച്ചാണ് ഏവരും ചിന്നുവിനെ ശ്രദ്ധിച്ചിരുന്നത്.
ഭർത്താവ് ബിജുവും ചിന്നുവും വലിയ സ്നേഹത്തിലായിരുന്നുവെന്നും സദാ സന്തോഷത്തിൽ മാത്രമേ ഇവരെ കണ്ടിട്ടുള്ളുവെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ജോലി കഴിഞ്ഞാൽ എത്രയും വേഗം ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് എത്തുക എന്നത് മാത്രമാണ് ബിജുവും ചിന്തിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നു.ബിജുവിന്റെ മരണശേഷം വളരെ കരുതലോടെ ചിന്നുവിനൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധ തിരിഞ്ഞ സമയത്താണു ചിന്നു ജീവനൊടുക്കിയതെന്നു ബന്ധുക്കൾ പറഞ്ഞു. ബിജുവിന്റെ പിതാവ് ഗോപിയും മാതാവ് വസന്തയുമാണ് ഇനി കുട്ടികൾക്കൊപ്പമുള്ളത്. കൂലിപ്പണിയാണ് ഗോപി ചെയ്തിരുന്നത്.
ചിന്നു വർക്കല പാലച്ചിറ സ്വദേശിനിയാണ്. ഇവർക്കും വയസ്സായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. മകന്റെ മക്കളെ ഈ വാർധക്യത്തിൽ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിദൂരതയിലേക്കു നോക്കിയിരിക്കുകയാണ് നിർധനരായ ഈ വയോധിക ദമ്പതികൾ. ഒരു മരണം നടന്ന് ചിതയുടെ ചൂടാറുംമുൻപ് മറ്റൊരു മരണം കൂടി സംഭവിച്ചതോടെ വലിയ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

