- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലിൽ ഫിംഗർ ലോക്കിട്ട് ഭർത്താവ് അൽപം മയങ്ങി; ഭാര്യ ഭർത്താവിന്റെ വിരൽ തൊട്ട് ഫോൺ അൺലോക്ക് ചെയ്തു; തുറന്നപ്പോൾ രഹസ്യകാമുകി അകത്ത്; കൺട്രോൾ പോയ ഭാര്യ ആകാശം കുലുക്കിയപ്പോൾ ദോഹ ബാലി വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു
ചെന്നൈ: ഭർത്താവിന്റെ കൈയിലുള്ള മൊബൈലിൽ എന്തൊക്കെ രഹസ്യങ്ങളുണ്ടെന്ന് അറിയാൻ ഭാര്യയ്ക്കും, തിരിച്ച് ഭർത്താവിനും കൗതുകവും ആകാക്ഷയും ഉണ്ടാവുക സ്വാഭാവികം. ഈ ആകാക്ഷയ്ക്ക് പൂട്ടിടാനാണല്ലോ, ഫോണിൽ പല തരം ആപ്പുകൾ ഉപയോഗിച്ച് പരസ്പരം ലോക്ക് ചെയ്യുന്നത്. ഏതായാലും ഇക്കഥയിൽ സ്വന്തം വിരലുകളാണ് ഭർത്താവിന് ആപ്പായി മാറിയത്. ഖത്തർ എയർവേയ്‌സിന്റെ ബാലി-ദോഹ വിമാനമാണ് രംഗം.ഞായറാഴ്ച രാവിലെ ദോഹയിൽ നിന്ന് ബാലിയിലേക്കായിരുന്നു യാത്ര.ഇറാനിയൻ ദമ്പതികൾക്കാണ് വിശ്വാസപ്രശ്‌നമുണ്ടായത്.യാത്രയ്ക്കിടയിൽ ഭർത്താവ് അൽപമൊന്ന് ഉറങ്ങി.തക്ക അവസരമെന്ന് കണ്ട് ഭാര്യ അദ്ദേഹത്തിന്റെ വിരലുകൾ ഉപയോഗിച്ച് ഫോണിന്റെ ഫിംഗർപ്രിന്റ് ലോക്ക് അൺലോക്ക് ചെയ്തു. ഫോൺ പരിശോധിച്ചപ്പോഴാണ് ഭാര്യ സംശയിച്ച പോലെ സംഗതി യാഥാർഥ്യമായത്. കൺകണ്ടദൈവമായ കണവന് മറ്റൊരു സ്ത്രീയുമായി അടുപ്പം. ഫോട്ടോ, ചാറ്റ് എന്ന വേണ്ട യാത്ര കുളമാക്കാൻ വേണ്ട എല്ലാം. യാത്രയ്ക്കിടെ അൽപം മദ്യം കൂടി സേവിച്ചിരുന്നതുകൊണ്ടാവാം ഭാര്യയ്ക്ക് നിയന്ത്രണം വിട്ടു. ഭർത്താവിനോട് മാത്രമല്ല, സമാധാനിപ്പിക്
ചെന്നൈ: ഭർത്താവിന്റെ കൈയിലുള്ള മൊബൈലിൽ എന്തൊക്കെ രഹസ്യങ്ങളുണ്ടെന്ന് അറിയാൻ ഭാര്യയ്ക്കും, തിരിച്ച് ഭർത്താവിനും കൗതുകവും ആകാക്ഷയും ഉണ്ടാവുക സ്വാഭാവികം. ഈ ആകാക്ഷയ്ക്ക് പൂട്ടിടാനാണല്ലോ, ഫോണിൽ പല തരം ആപ്പുകൾ ഉപയോഗിച്ച് പരസ്പരം ലോക്ക് ചെയ്യുന്നത്. ഏതായാലും ഇക്കഥയിൽ സ്വന്തം വിരലുകളാണ് ഭർത്താവിന് ആപ്പായി മാറിയത്.
ഖത്തർ എയർവേയ്‌സിന്റെ ബാലി-ദോഹ വിമാനമാണ് രംഗം.ഞായറാഴ്ച രാവിലെ ദോഹയിൽ നിന്ന് ബാലിയിലേക്കായിരുന്നു യാത്ര.ഇറാനിയൻ ദമ്പതികൾക്കാണ് വിശ്വാസപ്രശ്‌നമുണ്ടായത്.യാത്രയ്ക്കിടയിൽ ഭർത്താവ് അൽപമൊന്ന് ഉറങ്ങി.തക്ക അവസരമെന്ന് കണ്ട് ഭാര്യ അദ്ദേഹത്തിന്റെ വിരലുകൾ ഉപയോഗിച്ച് ഫോണിന്റെ ഫിംഗർപ്രിന്റ് ലോക്ക് അൺലോക്ക് ചെയ്തു.
ഫോൺ പരിശോധിച്ചപ്പോഴാണ് ഭാര്യ സംശയിച്ച പോലെ സംഗതി യാഥാർഥ്യമായത്. കൺകണ്ടദൈവമായ കണവന് മറ്റൊരു സ്ത്രീയുമായി അടുപ്പം. ഫോട്ടോ, ചാറ്റ് എന്ന വേണ്ട യാത്ര കുളമാക്കാൻ വേണ്ട എല്ലാം. യാത്രയ്ക്കിടെ അൽപം മദ്യം കൂടി സേവിച്ചിരുന്നതുകൊണ്ടാവാം ഭാര്യയ്ക്ക് നിയന്ത്രണം വിട്ടു.
ഭർത്താവിനോട് മാത്രമല്ല, സമാധാനിപ്പിക്കാൻ ശ്രമിച്ച എയർഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ പൊട്ടിത്തെറിച്ചു. സന്ധി സംഭാഷണങ്ങൾ പരാജയപ്പെട്ടതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു. പ്രശ്നക്കാരിയെയും പ്രശനത്തിന് കാരണക്കാരനായ ഭർത്താവിനേയും,ഒന്നുമറിയാത്ത പാവം കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തിൽ ഇറക്കിയ ശേഷമാണ് ഖത്തർ എയർവേഴ്സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടർന്നത്.
ഭാര്യയുടെ സങ്കടവും മറ്റും തിരിച്ചറിഞ്ഞ് വിമാനത്താവളത്തിലെ ലോഞ്ചിൽ തന്നെ തുടരാൻ കുടുംബത്തെ അനുവദിച്ചു.സ്ത്രീയുടെ മദ്യത്തിന്റെ കെട്ട് വിട്ടപ്പോൾ, ക്വാലാലംപൂരിലേക്കുള്ള വിമാനത്തിൽ മൂവരെയും കയറ്റിവിട്ടു. അവിടെ നിന്നും അവർ ഖത്തറിലേക്ക് തന്നെ പോകുമെന്നാണ് അറിവ്.