- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹംകഴിഞ്ഞയുടൻ ഭർത്താവ് ഗൾഫിന് പോയി; സമ്പന്നയായ ഭാര്യ ചാറ്റിംഗിലൂടെ കൂട്ടു കണ്ടെത്തി; വിവരമറിഞ്ഞ് ഭർത്താവ് വന്ന ദിവസം യുവതി നൂറുപവന്റെ സ്വർണവും ആഡംബര കാറുമായി മുങ്ങി; കോടതിയിലെത്തിയ പാവം ഭർത്താവിന് വെറുംകയ്യോടെ മടക്കം
കൊല്ലം ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസി മലയാളിയുടെ ഭാര്യ നൂറ് പവൻ സ്വർണാഭരണങ്ങളും, വില പിടിപ്പുള്ള ആഡംബരക്കാറുമായി കടന്നു. ഭർത്താവ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയായിരുന്നു ഭാര്യയുടെ ഒളിച്ചോട്ടം. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിരുന്നു. എഞ്ചിനിയറിങ് ബിരുദധാരിയാണ് യുവതി. വിവാഹശേഷം ജോലിക്കായി ഭർത്താവ് വിദേശത്തേക്ക് പോയിരുന്നു. എന്നാൽ തന്റെ ഭാര്യ ഇടക്കാലത്ത് മറ്റൊരു ബന്ധം ആരംഭിച്ചതായി സൂചന ലഭിച്ചു. ഇതോടെ ഭാര്യയെ അറിയിക്കാതെ ഇയാൾ നാട്ടിലെത്തുകയായിരുന്നു. അതേസമയം, ഭർത്താവിന്റെ വരവിൽ സംശയം തോന്നിയ യുവതി ചാറ്റിങിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന കാമുകന്റെകൂടെ ആരഭരണങ്ങളും കാറുമായി കടന്ന് കളയുകയായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി കരുനാഗപ്പള്ളി പൊലീസിൽ ഭർത്താവ് പരാതി നൽകി. ഇരുവരെയും കണ്ടെത്തിയ പൊലീസ് നിർദ്ദേശിച്ചതു പ്രകാരം കമിതാക്കൾ കോടതിയിൽ ഹാജരായി. യുവതിയെ കാമുകനൊപ്പം പോകാൻ കോടതി അ

കൊല്ലം ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസി മലയാളിയുടെ ഭാര്യ നൂറ് പവൻ സ്വർണാഭരണങ്ങളും, വില പിടിപ്പുള്ള ആഡംബരക്കാറുമായി കടന്നു. ഭർത്താവ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയായിരുന്നു ഭാര്യയുടെ ഒളിച്ചോട്ടം.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിരുന്നു. എഞ്ചിനിയറിങ് ബിരുദധാരിയാണ് യുവതി. വിവാഹശേഷം ജോലിക്കായി ഭർത്താവ് വിദേശത്തേക്ക് പോയിരുന്നു. എന്നാൽ തന്റെ ഭാര്യ ഇടക്കാലത്ത് മറ്റൊരു ബന്ധം ആരംഭിച്ചതായി സൂചന ലഭിച്ചു. ഇതോടെ ഭാര്യയെ അറിയിക്കാതെ ഇയാൾ നാട്ടിലെത്തുകയായിരുന്നു.
അതേസമയം, ഭർത്താവിന്റെ വരവിൽ സംശയം തോന്നിയ യുവതി ചാറ്റിങിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന കാമുകന്റെകൂടെ ആരഭരണങ്ങളും കാറുമായി കടന്ന് കളയുകയായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി കരുനാഗപ്പള്ളി പൊലീസിൽ ഭർത്താവ് പരാതി നൽകി. ഇരുവരെയും കണ്ടെത്തിയ പൊലീസ് നിർദ്ദേശിച്ചതു പ്രകാരം കമിതാക്കൾ കോടതിയിൽ ഹാജരായി. യുവതിയെ കാമുകനൊപ്പം പോകാൻ കോടതി അനുവദിച്ചു. കാറും സ്വർണവും പോലും തിരിച്ചുകിട്ടാതെ ഭർത്താവ് വെറുംകയ്യോടെ മടങ്ങി.

