- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹശേഷം സ്നേഹമില്ലെന്ന്, കുടുംബകലഹവും പതിവ്; ഭർത്താവിനെതിരെ പീഡനക്കേസിൽ പരാതി നൽകി ഭാര്യ; വിവാഹത്തിനുമുൻപുള്ള പീഡനം ചുണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: വിവാഹശേഷം കുടുംബം കലഹം പതിവായ സാഹചര്യത്തിൽ ഭർത്താവിനെതിരെ ലൈംഗിക പീഡനക്കേസിൽ പരാതി നൽകി ഭാര്യ.വിവാഹത്തിന് മുൻപുണ്ടായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭാര്യ പരാതി നൽകിയത്.കുളത്തുപ്പുഴയിലാണ് ഈ വേറിട്ട പരാതിയും നടപടിയും.
പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് പതിനെട്ടുകാരിയായ ഭാര്യ പരാതി നൽകിയത്. ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിലായി. ഇരുപത്തിമൂന്നുകാരനായ യുവാവിനെതിരെയാണ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. ഇവർക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. ഭാര്യയ്ക്കു 18 വയസ്സ് തികഞ്ഞതിനു ശേഷമാണു നിയമപരമായി വിവാഹിതരായത്. വിവാഹത്തിനു മുൻപായിരുന്നു കുഞ്ഞ് ജനിച്ചത്.
വിവാഹശേഷം കലഹവും സംഘർഷവും പതിവായതോടെ ഭർത്താവിനെതിരെ കഴിഞ്ഞ ഏപ്രിലിൽ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അടുത്ത ബന്ധുക്കളായ ഇരുവരും ഭാര്യാപിതാവിനൊപ്പം മുംബൈയിലായിരുന്നു താമസം.കുടുംബകലഹം പതിവായതോടെ മുംബൈയിൽ നിന്നു കടന്ന യുവാവു നാട്ടിലെത്തിയയെന്ന് അറിഞ്ഞ് ഭാര്യയും രക്ഷിതാക്കളും ഇന്നലെ പൊലീസിനു രഹസ്യവിവരം നൽകി. ഇതേ തുടർന്നാണ് അറസ്റ്റ്.പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ