- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് തടസ്സം; ഭർത്താവിനെ കൊന്നു കുഴിച്ചിട്ടത് വീട്ടമുറ്റത്ത്; മൂന്ന് വർഷത്തിന് ശേഷം ഭാര്യ അറസ്റ്റിൽ; കേസിന് തുമ്പായത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഭാര്യ താമസം തുടങ്ങിയപ്പോൾ; ചുരുളഴിഞ്ഞ ഒരു അവിഹിത കൊലപാതക കഥ
തെങ്കാശി : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടിൽ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ. തെങ്കാശി കുത്തുകൽ സ്വദേശിയായ അഭിരാമിയാണ് അറസ്റ്റിലായത്. തെങ്കാശി കുത്തുകൽ ഗ്രാമത്തിലെ കാളിരാജ് ആണ് കൊല്ലപ്പെട്ടത്.
സംഭവം നടന്നു മൂന്ന് വർഷത്തിന് ശേഷമാണ് ഇവർ പിടിയിലാകുന്നത്. ഇവർക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഇതിനു തസസ്സമാകാതിരിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു ദിവസം പെട്ടെന്ന് കാളിരാജിനെ കാണാതാവുകയായിരുന്നു.
മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാളിരാജിന്റെ സുഹൃത്തിനൊപ്പം അഭിരാമി താമസം തുടങ്ങിയത് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ പിടിയിലായത്.
പിന്നീട് നടത്തിയ പരിശോധനയിൽ കാളിരാജിന്റെ അസ്ഥികൾ ലഭിക്കുകയും ഡി.എൻ.എ പരിശോധനയിൽ അസ്ഥികൾ കാളിരാജിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിരാമിയെ സഹായിച്ച കാമുകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.