- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷം മുന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; ജീവൻ തിരിച്ചുകിട്ടിയെങ്കിലും മദ്യപിച്ചെത്തി അക്രമം തുടർന്ന് ഭർത്താവ്; അക്രമം പതിവായപ്പോൾ ഭർത്താവിനെ തലക്കടിച്ചുകൊന്ന് ഭാര്യ; കോതമംഗലത്തെ കൊലയിൽ ഭാര്യ കീഴടങ്ങി
കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചുകൊന്നു.കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് കൊല്ലപ്പെട്ടത്.കോട്ടപ്പടിയിലാണ് സംഭവം.ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസിൽ കീഴടങ്ങി.
രാത്രി 8.30 തോടെയാണ് സംഭവം.മദ്യപിച്ച് എത്തിയ സാജു ഭാര്യയെ അക്രമിക്കാനൊരുങ്ങി. ഈ സമയം വാതിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പട്ട അഴിച്ചെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് തങ്കം തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയാണ് സാജുവിനെ ആശുപത്രിയിൽ എത്തിച്ചത്. താമസിയാതെ മരണപ്പെട്ടു. 2017-ൽ സാജു തങ്കയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഭാര്യ തങ്കമ്മയെ കോട്ടപ്പടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മറുനാടന് മലയാളി ലേഖകന്.
Next Story