- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോപ്പിൽഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പരുമലയിൽ; വിടപറഞ്ഞത് സദ്യയുണ്ടവർ പോലും കാര്യമറിയാത്ത വിവാഹകഥയിലെ നായിക
ആലപ്പുഴ നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി. 86വയസ്സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആർ ശങ്കരനാരായണൻ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാൾ രാമവർമ്മയുടെയും മകളായിരുന്നു. 1951 ൽ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പിൽ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.
ഇവരുടെ വിവാഹവും രസകരമായ കഥയാണ്. ഒളിവിലിരിക്കെ വിവാഹം കഴിച്ച് അന്നുതന്നെ അതുതന്നെ നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം സദ്യ ഒക്കെ കൊടുത്തുകൊണ്ട്. അതിൽ പങ്കെടുത്ത ആർക്കും തങ്ങൾ വിവാഹസദ്യയിൽ പങ്കെടുക്കുകയാണെന്ന് അറിയാതെ. ഇന്ന് പലർക്കും അവിശ്വസനീയമായി തോന്നാം.ഇന്ത്യ സ്വതന്ത്രമായി കഴിഞ്ഞിരുന്നുവെങ്കിലും തിരുവിതാംകൂറിൽ ആ സ്വാതന്ത്യ്രം പൂർണമായി അനുഭവവേദ്യമായിരുന്നില്ല. കമ്യൂണിസ്റ്റുവേട്ട ഭരണകൂടം തുടർന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ തലയ്ക്ക് വിലയിട്ടിരുന്ന ഒരു കമ്യൂണിസ്റ്റിനെ പരസ്യമായി വിവാഹം ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹം രഹസ്യമായി രാത്രി പത്തിന് നടത്തേണ്ടി വന്നത്.
അന്തരിച്ച പ്രശസ്ത സംവിധായകൻ അജയൻ, സോമൻ, പരേതനായ രാജൻ, സുരേഷ്, മാല എന്നിവർ മക്കളാണ്.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളികുന്നത്തെ വീട്ടുവളപ്പിൽ.
മറുനാടന് മലയാളി ബ്യൂറോ