തിനാറാം വയസ്സിൽ നിർബന്ധിച്ച് കെട്ടിച്ചയച്ച പെൺകുട്ടി ഭർത്താവിന്റെ ബലാത്സംഗ ശ്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ അറിയാതെ ഭർത്താവിനെ കത്തിക്ക് കുത്തി കൊന്നു. പെൺകുട്ടിയെ ജയിലിൽ അടച്ച കോടതി പെൺകുട്ടിക്ക് വധശിക്ഷ വിധിച്ചു. നൗറ ഹസ്സൻ എന്ന 19കാരിയെ ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഭർത്താവ് അബ്ദുൾ റഹ്മാൻ ഹമദിന്റെ വീട്ടുകാർ നഷ്ടപരിഹാരം വാങ്ങാൻ വിസമ്മതിച്ചതോടെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

പെൺകുട്ടിയുടെ സമ്മതമില്ലാതെയാണ് ഹൈസ്‌കൂൾ പഠനം തീർന്ന ഉടനെ 16-ാം വയസ്സിൽ വീട്ടുകാർ അബ്ദുൾ റഹമാന് കെട്ടിച്ചു കൊടുത്തത്. വിവാഹ ശേഷം ഭർത്താവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കുകയും ചെയ്തു. കഴിഞ്ഞ വർഷം പെൺകുട്ടി ഇവരുടെ വീട്ടിൽ നിന്നും ഒളിച്ചോടി സ്വന്തം വീട്ടിലേക്ക് തിരികെ പോയി. ഇത് അബ്ദുൾ റഹ്മാനെ പ്രകോപിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ബന്ധുക്കളായ ആൺ കുട്ടികളുടെ മുന്നിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

പിറ്റേദിവസവും ഇയാൾ പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. അപ്പോൾ പെൺകുട്ടി സ്വയരക്ഷയ്ക്കായി കൈയിൽ കിട്ടിയ കത്തി എടുത്ത് ഇയാളെ കുത്തുക ആയിരുന്നു. ഭർത്താവിനെ ഭയപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിച്ചതെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. കഴിഞ്ഞ വർഷം മെയിലാണ് സംഭവം. അന്ന് മുതൽ നൗറ ഹസ്സൻ ജയിലിൽ ആയിരുന്നു. സുഡാൻ നിയമപ്രകാരം വിവാഹ പ്രായം പത്ത് വയസ്സാണ്. വിവാഹാനന്തര ബലാത്സംഗം കുറ്റകരവുമല്ല.