ബീജിങ്: ഭർത്താവിന്റെ രഹസ്യക്കാരികളെ കയ്യോടെ പിടികൂടിയാൽ എങ്ങനെ ശിക്ഷ നടപ്പിലാക്കണം എന്ന കാര്യത്തിൽ പുതുവഴി കണ്ടെത്തിയിരിക്കയാണ് ചൈനയിലെ ഭാര്യമാർ. ഭർത്താവിനെ കൈവശപ്പെടുത്തുന്ന യുവതികളെ പിടികൂടിയാൽ മർദ്ദിക്കുകയും വസ്ത്രമുരിയുകയും ചെയ്യുകയാണ് ഇവർ ഇപ്പോൾ സ്ഥിരമായി ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ നിരവധി പുറത്തുവരുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു വീഡിയോ കൂടി പുറത്തുവന്നു.

ചൈനയിലെ ഒറു തെരുവിൽ വെച്ച് ഭർത്താവിന്റെ ഗർഭിണായായ കാമുകിയെ ഭാര്യയും മറ്റുള്ളവരും ചേർന്നു കൈകാര്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താൻ ഗർഭിണിയാണ് മർദ്ദിക്കരുതേയെന്ന് യുവതി പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെയാണ് ഭാര്യ മർദ്ദനം തുടരുന്നത്.

ഹൈ ഹീൽ ചെരുപ്പിട്ട് യുവതിയുടെ വയറ്റിൽ ചവിട്ടുകയും വസ്ത്രങ്ങൾ ഊരി മാറ്റുകയും ചെയ്യുന്നതും പുറത്തുന്ന വീഡിയോയിൽ കാണാം. ഭർത്താവിനെ അടിച്ചുമാറ്റിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു മർദ്ദനം തുടർന്നത്. നിലത്തു വലിച്ചിഴച്ചു കൊണ്ടാണ് മർദ്ദനം തുടർന്നത്. മർദ്ദനമേറ്റ യുവതി വേദന കൊണ്ട്‌നിലവിളിക്കുന്നതും കാണാം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.