- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവർ വീപ്പകളും ഇനി സ്മാർട്ട്; ലോകത്ത് ആദ്യമായി മാലിന്യപ്പെട്ടി വഴി വൈ ഫൈ സംവിധാനവുമായി ഷാർജ
ഷാർജ: ഷാർജയിൽ വഴിയരികിൽ കാണുന്ന ചവർ വീപ്പകളും ഇനി സ്മാർട്ടാണ്. വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകൾ ഇനി വെറും ചവറ് ശേഖരിക്കാൻ വേണ്ടി മാത്രമുള്ളതല്ല. കൂടുതൽ സ്മാർട്ടായ ഇവ ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നവയാണ്. 40 മീറ്റർ പരിധിയിൽ വരെ ഇങ്ങനെ പൊതുജനങ്ങൾക്ക് ഈ ചവറ് വീപ്പയിൽ നിന്ന് സൗജന്യ വൈഫൈ ലഭിക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാലിന്യ നിർമ്മാർജ്ജന മാനേജ്മെന്റ് കമ്പനിയായ ബീയ് ആണ് ഈ അത്യാധുനിക സംവിധാനത്തിന് പിന്നിൽ. ഷാർജ കോർണീഷ് പരിസരത്ത് നടന്ന ചടങ്ങിലാണ് ഈ പുതിയ ചവറ് വീപ്പകൾ പുറത്തിറക്കിയത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത. ദിവസത്തിൽ അഞ്ചുതവണ ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യും. സൗരോര്ജം ഉപയോഗിച്ച് നടപ്പിലാക്കുന്ന വൈ- ഫൈ ഘടിപ്പിച്ച മാലിന്യ പ്പെട്ടികൾ; ആദ്യഘട്ടമെന്ന നിലയിൽ; ഷാർജയിലെ കോർണീഷ് ഏരിയയിലെ 10 സ്ഥലങ്ങളിൽ സ്ഥാപിക്കും. തുടരന്ന് യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഷാർജ: ഷാർജയിൽ വഴിയരികിൽ കാണുന്ന ചവർ വീപ്പകളും ഇനി സ്മാർട്ടാണ്. വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകൾ ഇനി വെറും ചവറ് ശേഖരിക്കാൻ വേണ്ടി മാത്രമുള്ളതല്ല. കൂടുതൽ സ്മാർട്ടായ ഇവ ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നവയാണ്. 40 മീറ്റർ പരിധിയിൽ വരെ ഇങ്ങനെ പൊതുജനങ്ങൾക്ക് ഈ ചവറ് വീപ്പയിൽ നിന്ന് സൗജന്യ വൈഫൈ ലഭിക്കും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാലിന്യ നിർമ്മാർജ്ജന മാനേജ്മെന്റ് കമ്പനിയായ ബീയ് ആണ് ഈ അത്യാധുനിക സംവിധാനത്തിന് പിന്നിൽ. ഷാർജ കോർണീഷ് പരിസരത്ത് നടന്ന ചടങ്ങിലാണ് ഈ പുതിയ ചവറ് വീപ്പകൾ പുറത്തിറക്കിയത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത.
ദിവസത്തിൽ അഞ്ചുതവണ ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യും. സൗരോര്ജം ഉപയോഗിച്ച് നടപ്പിലാക്കുന്ന വൈ- ഫൈ ഘടിപ്പിച്ച മാലിന്യ പ്പെട്ടികൾ; ആദ്യഘട്ടമെന്ന നിലയിൽ; ഷാർജയിലെ കോർണീഷ് ഏരിയയിലെ 10 സ്ഥലങ്ങളിൽ സ്ഥാപിക്കും. തുടരന്ന് യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.