- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീച്ചുകളിലും പൊതു ഇടങ്ങളിലും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്താൻ ദുബൈ നഗരസഭ; ഈന്തപ്പനകളുടെ രൂപത്തിൽ സ്മാർട്ട് പാം വൈഫെ സ്റ്റേഷനുകൾ അമ്പതോളം ഇടങ്ങളിൽ ഉടൻ
സ്മാർട്ട് ആകുന്ന ദുബൈയിൽ ഇനി സൗജന്യ വൈഫൈ സേവനവും. ദുബൈയിലെബീച്ചുകളിലും പൊതു ഇടങ്ങളിലും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്താനുള്ള നടപടികളുമായി ദുബൈ നഗരസഭ രംഗത്തെത്തി. ഈന്തപ്പനയുടെ രൂപത്തിലുള്ള ആറുമീറ്റർ ഉയരുള്ള സ്മാർട്ട് പാം വൈഫൈ സ്റ്റേഷനുകൾ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഇതിനായി സ്ഥാപിക്കും ഇതിന്റെ ഭാഗമായി സഅബീൽ പാർക്കിന്റെ ആറാം നമ്പർ ഗ
സ്മാർട്ട് ആകുന്ന ദുബൈയിൽ ഇനി സൗജന്യ വൈഫൈ സേവനവും. ദുബൈയിലെബീച്ചുകളിലും പൊതു ഇടങ്ങളിലും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്താനുള്ള നടപടികളുമായി ദുബൈ നഗരസഭ രംഗത്തെത്തി.
ഈന്തപ്പനയുടെ രൂപത്തിലുള്ള ആറുമീറ്റർ ഉയരുള്ള സ്മാർട്ട് പാം വൈഫൈ സ്റ്റേഷനുകൾ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഇതിനായി സ്ഥാപിക്കും ഇതിന്റെ ഭാഗമായി സഅബീൽ പാർക്കിന്റെ ആറാം നമ്പർ ഗേറ്റിൽ് ആദ്യ വൈഫൈ സ്റ്റേഷൻ സ്ഥാപിച്ചു.
ഈ വർഷം പാർക്കുകളിലും ബീച്ചുകളിലും പൊതുസ്ഥലങ്ങളിലുമായി നഗരത്തിലെ 50ഓളം ഇടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കും.
പൂർണമായും സൗരോർജത്തിലാണ് സ്മാർട്ട് പാം പ്രവർത്തിക്കുക. 53 മീറ്റർ അകലെ വരെ വൈഫൈ ലഭ്യമാകും. ഒരേസമയം 50 പേർക്ക് ഉപയോഗിക്കാം. ഫോൺ, ടാബ്ലറ്റ് ചാർജിങ് സ്റ്റേഷനുകളും ഇതോടനുബന്ധിച്ച് സജ്ജീകരിക്കും. സാധാരണ ചാർജറുകളേക്കാൾ രണ്ടരയിരട്ടി വേഗത്തിൽ ഫോൺ ചാർജാകുന്ന സംവിധാനമാണിത്.
സ്മാർട്ട് പാമുകളിൽ സ്ഥാപിച്ച രണ്ട് സ്‌ക്രീനുകളിൽ കാലാവസ്ഥാ വിവരങ്ങളും പ്രാദേശിക വാർത്തകളും പ്രദർശിപ്പിക്കും. ദുബൈയെക്കുറിച്ച പൊതുവായ വിവരങ്ങളും ലഭ്യമാകും. സെൽഫി കാമറയുമുണ്ടാകും.ദുബൈ ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക്, അൽ ബർഷ പോണ്ട് പാർക്ക് എന്നിവിടങ്ങളിൽ അടുത്തഘട്ടത്തിൽ സ്മാർട്ട് പാമുകൾ സ്ഥാപിക്കും.