- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ കാട്ടുതീ നിയന്ത്രണാധീതം; 80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആൽബർട്ടയിൽ അടിയന്തിരാവസ്ഥ; 10,000 ഹെക്ടർ കത്തി നശിച്ചു
ആൽബർട്ട: ആൽബർട്ടയിലെ ഫോർട്ട് മക് മുറെയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാധീതമായി തുടരുന്നു. ഫോർട്ട് മക്ക മുറെ ടൗണിന് സമീപത്തുള്ള 1600 ഓളം വാസസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ആൽബർട്ട ഗവൺമെന്റിന്റെ കണക്ക് അനുസരിച്ച് 80,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്ത് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഫോർട്ട് മക്മുറി മേഖലയിലെ വനപ്രദേശത്ത് നിന്നാണ് തീപിടർന്നു പിടിച്ചത്. 1600 ഓളം കെട്ടിടങ്ങൾ അഗ്‌നിക്കിരയായി. ഇതിൽ ഫോർട്ട് മക്മുറിയിലെ പുതിയ സ്‌കൂൾ കെട്ടിടവും ഉൾപ്പെടും. 7500 ഓളം ഹെക്ടർ പ്രദേശത്തേക്ക് തീപടർന്നിട്ടുണ്ട്. ആൽബർട്ടയുടെ ചരിത്രത്തിൽ ആദ്യമായാണ് കാട്ടുതീയെ തുടർന്ന് ഇത്രയും പേരെ മാറ്റിപാർപ്പിക്കേണ്ടി വന്നിരിക്കുന്നത്. പൊലീസും അഗ്‌നിശമനസേനയും തീയണക്കാനുള്ള ശ്രമത്തിലാണ്. വളരെ വേഗം തീ പടർന്നുന്നതിനിൽ നാശനഷ്ടങ്ങൾ വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും അവർ അറിയിച്ചു. ദുരിതബാധിതർക്കായി ഫെഡറൽ ഗവൺമെന്റും
ആൽബർട്ട: ആൽബർട്ടയിലെ ഫോർട്ട് മക് മുറെയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാധീതമായി തുടരുന്നു. ഫോർട്ട് മക്ക മുറെ ടൗണിന് സമീപത്തുള്ള 1600 ഓളം വാസസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ആൽബർട്ട ഗവൺമെന്റിന്റെ കണക്ക് അനുസരിച്ച് 80,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്ത് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ഫോർട്ട് മക്മുറി മേഖലയിലെ വനപ്രദേശത്ത് നിന്നാണ് തീപിടർന്നു പിടിച്ചത്. 1600 ഓളം കെട്ടിടങ്ങൾ അഗ്‌നിക്കിരയായി. ഇതിൽ ഫോർട്ട് മക്മുറിയിലെ പുതിയ സ്‌കൂൾ കെട്ടിടവും ഉൾപ്പെടും. 7500 ഓളം ഹെക്ടർ പ്രദേശത്തേക്ക് തീപടർന്നിട്ടുണ്ട്. ആൽബർട്ടയുടെ ചരിത്രത്തിൽ ആദ്യമായാണ് കാട്ടുതീയെ തുടർന്ന് ഇത്രയും പേരെ മാറ്റിപാർപ്പിക്കേണ്ടി വന്നിരിക്കുന്നത്. പൊലീസും അഗ്‌നിശമനസേനയും തീയണക്കാനുള്ള ശ്രമത്തിലാണ്. വളരെ വേഗം തീ പടർന്നുന്നതിനിൽ നാശനഷ്ടങ്ങൾ വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും അവർ അറിയിച്ചു.
ദുരിതബാധിതർക്കായി ഫെഡറൽ ഗവൺമെന്റും മറ്റ് പ്രവിശ്യകളും സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ഫോർട്ട് മാക്കിന്റെ അടുത്ത പട്ടണമായ എഡ്മണ്ടനിലും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ ഗവൺമെന്റ് ഏജൻസികൾക്കൊപ്പം പൊതുജനങ്ങളും രംഗത്തുണ്ട്. ഫോർട്ട് മക് മുറെ പ്രദേശത്തെ പ്രമുഖ പെട്രോളിയം ഉൽപാദകർ ജീവനക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഉൽപാദനം തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട് .
അതേ സമയം എഡ്മണ്ടന് 100 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ലാക് സ്റ്റെ ആനിലും കാട്ടുതീ പടർന്ന് പിടിക്കുകയാണ്. 300 പേരെ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.