രാജ്യത്ത് ഇന്നലെ മുതൽ തുടരുന്ന കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പല പ്രദേശങ്ങളം വെള്ളത്തിനടിയിലാണ്. പല റോഡുകളിലും വെള്ളം കയറിയതോടെ ഗാതഗാത സർവ്വീസുകളും മുടങ്ങിയിരിക്കുകയാണ്. റോട്ടൂറയിൽ ശക്തമായ വീശിയ കാറ്റിൽ മരം കടപുഴകി വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരം കാറിന് മുകളിൽ വീണതിനെ തുടർന്നാണ് സ്ത്രീ മരിച്ചത്.

വെല്ലിങ്ടൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക റോഡുകളിലും വെള്‌ളം കയറിയതിനെ തുടർന്ന് അടച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മെറ്റ് സർവ്വീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്്ട്. മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം വിതച്ച പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് സുരക്ഷയ്ക്ക് എത്തിയിട്ടുണ്ട്.ഓക്ലന്റ്, റോട്ടൂറ, നോർത്തേൺ ഐലന്റ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലാണ.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിമാനസർവ്വീസുകളും നിർത്തലാക്കി. എയര് ന്യൂസിലന്റ്ിന്റെ ഡൊമസ്റ്റിക് സർവ്വീസുകൾ സർവ്വീസ് നടത്തില്ല.