- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സതേൺ കാലിഫോർണിയയിൽ കാട്ടുതീ; ഓടിരക്ഷപ്പെട്ടത് 82,000 പേർ; മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ലോസ് ആഞ്ചലസ്: വരൾച്ച ബാധിച്ച തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ വ്യാപകമായി. ചൊവ്വാഴ്ച രാത്രി പടർന്ന കാട്ടുതീയെ തുടർന്ന് ഈ മേഖലയിലുള്ള 82,000 പേർ ഓടിരക്ഷപ്പെട്ടു. കൂടുതൽ പേരെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. അപകടകരമാം വിധത്തിൽ കാട്ടുതീ പടർന്നതോടെ ഗവർണർ ജെറി ബ്രൗൺ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പതിനാല് സ്‌ക്വയർ മൈൽ വിസ്തീർണത്തിൽ വ്യാപകമായ കാട്ടുതീയെ തുടർന്ന് കാജൻ പാസ് അടച്ചിടുകയും ചെയ്തു. 34,500 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ചില പ്രോപ്പർട്ടികൾ അഗ്നിബാധയെ തുടർന്ന് നശിച്ചു പോയിട്ടുണ്ട്. എന്നാൽ അവ വീടുകളാണോ എന്നകാര്യത്തിൽ സംശയമുള്ളതായി അധികൃതർ വ്യക്തമാക്കി. കാട്ടുതീ വ്യാപകമായതോടെ ഇന്റർ സ്‌റ്റേറ്റ് 15ന്റെ ചില ഭാഗങ്ങൾ അടച്ചിട്ടു. സതേൺ കാലിഫോർണിയയ്ക്കും ലാസ് വേഗസിനും ഇടയ്ക്കുള്ള പ്രധാന ഹൈവേയാണ് അടച്ചിട്ടിരിക്കുന്നത്. കാട്ടുതീ മൂലമുള്ള പുകപടലങ്ങൾ മേഖലയിൽ ആകമാനം വ്യാപിക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർക്കും അസ്വസ്ഥതയ്ക്ക് ഇടവര
ലോസ് ആഞ്ചലസ്: വരൾച്ച ബാധിച്ച തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ വ്യാപകമായി. ചൊവ്വാഴ്ച രാത്രി പടർന്ന കാട്ടുതീയെ തുടർന്ന് ഈ മേഖലയിലുള്ള 82,000 പേർ ഓടിരക്ഷപ്പെട്ടു. കൂടുതൽ പേരെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. അപകടകരമാം വിധത്തിൽ കാട്ടുതീ പടർന്നതോടെ ഗവർണർ ജെറി ബ്രൗൺ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
പതിനാല് സ്‌ക്വയർ മൈൽ വിസ്തീർണത്തിൽ വ്യാപകമായ കാട്ടുതീയെ തുടർന്ന് കാജൻ പാസ് അടച്ചിടുകയും ചെയ്തു. 34,500 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ചില പ്രോപ്പർട്ടികൾ അഗ്നിബാധയെ തുടർന്ന് നശിച്ചു പോയിട്ടുണ്ട്. എന്നാൽ അവ വീടുകളാണോ എന്നകാര്യത്തിൽ സംശയമുള്ളതായി അധികൃതർ വ്യക്തമാക്കി.
കാട്ടുതീ വ്യാപകമായതോടെ ഇന്റർ സ്‌റ്റേറ്റ് 15ന്റെ ചില ഭാഗങ്ങൾ അടച്ചിട്ടു. സതേൺ കാലിഫോർണിയയ്ക്കും ലാസ് വേഗസിനും ഇടയ്ക്കുള്ള പ്രധാന ഹൈവേയാണ് അടച്ചിട്ടിരിക്കുന്നത്. കാട്ടുതീ മൂലമുള്ള പുകപടലങ്ങൾ മേഖലയിൽ ആകമാനം വ്യാപിക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർക്കും അസ്വസ്ഥതയ്ക്ക് ഇടവരുത്തുന്നു. പുക ശ്വസിച്ച് പലർക്കും ശ്വാസതടസങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്.
കാട്ടുതീയെ തുടർന്ന് ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. എന്നാൽ ഫയർ സർവീസിലുള്ള രണ്ടുപേർക്ക് നിസാര പരിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്. പർവത മേഖലകളിലുള്ള എട്ടോളം കമ്യൂണിറ്റികളാണ് ഒഴിപ്പിക്കൽ നേരിടുന്നത്.