സ്വീഡനിൽ വന്യജീവികളുമായി കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം 61,000 ത്തോളം അപകടങ്ങൾ വന്യജീവികളിൽ ഇടിച്ചതിനെ തുടർന്ന് ഉണ്ടായതായാണ് കണക്കുകൾ. അപകടത്തിൽ 2607 മൃഗങ്ങൾ ആണ് ചത്തതായും നാഷണൽ വൈൽഡ് ലൈഫ് ആക്‌സിഡന്റ് കൗൺസിൽ റിപ്പോർട്ടിലുള്ളത്.

കണക്കനുസരിച്ച് മുൻവർഷങ്ങളേതിനേക്കാൾ ഇത്തരം അപകടങ്ങൾ കൂടിയിട്ടുണ്ട്. 2016 നെ അപേക്ഷിച്ച് 2017 ൽ 20 ശതമാനം വർദ്ധനവാണ് അപകടത്തിൽ വന്നിരിക്കുന്നത്. അപകടത്തിന് പ്രധാന കാരണം കാലാവസ്ഥയാണെന്നും ശൈത്യകാലത്തും വരണ്ട കാലാവസ്ഥയിലുമൊക്കെ മൃഗങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത് ഡ്രൈവർമാർക്ക് കാണാത്തത് അപകടത്തിന് കാരണമാകുന്നതായും വിലയിരുത്തപ്പെടുന്നു.