- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊടും കുറ്റവാളികൾ കഴിയുന്ന ആർതർ റോഡ് ജയിലിൽ ആര്യൻഖാന്റെ താമസം മൂന്നാഴ്ച്ച് പിന്നിട്ടു; സിനിമകളെല്ലാം മറന്ന് ഷാരൂഖ് ആകെ പിരിമുറുക്കത്തിൽ; കണ്ണീരും പ്രാർത്ഥനയുമായി മാതാവ് ഗൗരിയും; 30 നുള്ളിൽ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് തുടർ അവധികൾ; 'മന്നത്തിൽ' ഉറക്കമില്ലാത്ത രാവുകൾ
മുംബൈ: ആര്യൻ ഖാൻ മയക്കുമരുന്നു കേസിൽ കുടുങ്ങിയതോട ബോളിവുഡ് സിനിമാ ലോകെ ആകെ പ്രതിസന്ധിയിൽ ഉലഞ്ഞിരിക്കയാണ്. ഷാരൂഖുമായി അടുപ്പമുള്ളവർ എല്ലാം തന്നെ സിനിമാ രംഗത്തു പോലും സജീവമാകാതെ പ്രതിസന്ധിയിലാണ്. ഷാരൂഖിനാകട്ടെ സിനിമയിൽ യാതൊരു ശ്രദ്ധയുമില്ല. സിനിമാ ഷൂട്ടിങ് ഉപേക്ഷിച്ചാണ് അദ്ദേഹം മുംബൈയിലെ വസതിയിൽ തന്നെ തങ്ങുന്നത്. ഗൗരി ഖാൻ ആകട്ടെ കണ്ണീരും പ്രാർത്ഥനയുമായി കഴിച്ചു കൂട്ടുകയാണ്. ആര്യൻ അറസ്റ്റിലായിട്ട് മൂന്നാഴ്ച്ച പിന്നിട്ടിട്ടുണ്ട്.
ജയിൽ ഭക്ഷണം കഴിക്കാതെ പാതി ഭക്ഷണവുമായാണ് ആര്യൻ കൊടുംകുറ്റവാളികൾ താമസിക്കുന്ന ആർതർ റോഡ് ജയിലിൽ ആര്യൻ ഖാൻ കഴിയുന്ന്ത. നാല് ദിവസം നാർകോട്ടിക്ക് കംട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ കസ്റ്റഡിയിൽ കഴിഞ്ഞ ആര്യൻ പിന്നീട് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ആര്യന്റെ ജാമ്യം നീണ്ട് പോകുന്നത് 'മന്നത്തി'ലെ ഉറക്കം കെടുന്ന അവസ്ഥയാണ് ഉള്ളത്.
സിനിമ ചിത്രീകരണങ്ങൾ മാറ്റിവെച്ച് പിതാവ് ഷാറൂഖ് ഖാനും വിദേശയാത്ര ഒഴിവാക്കി ഇന്റീരിയർ ഡിസൈനറായ മാതാവ് ഗൗരി ഖാനും ആര്യന്റെ വരവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. ഇടക്ക് കോടതിയുടെ നീണ്ട അവധികളാണ് അവരുടെ ആശങ്കയേറ്റുന്നത്. നവമ്പറിലെ ദീപാവലി അവധി മുന്നിൽ തുറിച്ചു നോക്കുന്നു. നാല് ദിവസത്തെ എൻ.സി.ബി കസ്റ്റഡിക്ക് ശേഷം ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത അഡീഷണൽ ചീഫ്മെട്രൊ പൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെയാണ് ആര്യന്റെ അഭിഭാഷകർ ആദ്യം ജാമ്യാപേക്ഷ സമർപ്പിച്ചത്. എൻ.സി.ബിയുടെ കസ്റ്റഡി അപേക്ഷ തള്ളിയായിരുന്നു മജിസ്ട്രേറ്റ് ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ, ജാമ്യം പരിഗണിക്കേണ്ടത് മയക്കു മരുന്ന് കേസുകൾ പരിഗണിക്കുന്ന പ്രത്യേക എൻ.ഡി.പി.എസ് കോടതിയാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളി.
സമയം പാഴാക്കാതെ ആര്യന്റെ അഭിഭാഷകൻ സതീഷ് മനെ ഷിണ്ഡെ എൻ.ഡി.പി.എസ് കോടതിയെ സമീപിച്ചെങ്കിലും ദസറ അവധി പ്രതികൂലമായി. രണ്ട് ദിവസം കൊണ്ട് വാദ പ്രതിവവാദം കേട്ട പ്രത്യേക ജഡ്ജി വി.വി പാട്ടീൽ ജാമ്യം നിഷേധിച്ച് വിധി പറഞ്ഞത് അഞ്ച് ദിവസത്തെ ദസറ അവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ്. എൻ.സി.ബിയുടെ വാദങ്ങൾ അംഗീകരിച്ചും ആര്യന്റെ അഭിഭാഷകരുടെ വാദങ്ങൾ പൂർണ്ണമായും തള്ളിയുമാണ് വിധി.
സുഹൃത്ത് അർബാസ് മർച്ചന്റിന്റെ കൈവശം ആറ് ഗ്രാം ചരസുണ്ടെന്ന് ആര്യന് അറിയാമെന്നും അത് കൈവശം വെക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആര്യന്റെ മയക്കുമരുന്ന് ഉപയോഗവും റാക്കറ്റുമായുള്ള ബന്ധവും വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. മയക്കു മരുന്ന് മുമ്പ് ഉപയോഗിച്ചെന്ന ആര്യന്റെ കുറ്റസമ്മത മൊഴിയും കോടതി കണക്കിലെടുത്തു. കുറ്റസമ്മത മൊഴി പിന്നീട് ആര്യൻ നിഷേധിച്ചതാണ്.
എൻ.ഡി.പി.എസ് കോടതി വിധിക്കെതിരെ അഭിഭാഷകർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വാദം കേൾക്കൽ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച അപ്പീലിൽ എൻ.സി.ബി മറുപടി ഫയൽ ചെയ്യണം. 30 നുള്ളിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറഞ്ഞില്ലെങ്കിൽ അടുത്ത ഒന്നു മുതൽ 12 വരെ കോടതിക്ക് ദീപാവലി അവധിയാണ്. തുടർന്ന് രണ്ടാം ശനിയും ഞായറും. പിന്നെ 15 നാണ് കോടതി തുറക്കുക.
ഭക്ഷണത്തോട് വിരക്തിയോടെ ആര്യൻഖാൻ
ആര്യൻ ഖാൻ ഭക്ഷണത്തോട് വിരക്തിയോടെയാണ് ജയിലിൽ കഴിയുന്നത്. തുടർച്ചയായുള്ള ജയിൽവാസം അദ്ദേഹത്തെ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ആര്യൻ ഖാന് 4,500 രൂപ മണി ഓർഡർ കുടുംബം അയച്ചു കൊടുത്തിരുന്നു. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ജയിൽ കന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് പണം അയച്ചുനൽകിയത്. ജയിലിലേയ്ക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.
ജയിൽപുള്ളികളെ ആഴ്ചയിൽ രണ്ട് ദിവസം കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ, എന്നാണ് പണം അയച്ചതെന്നോ കുടുംബവുമായി സംസാരിച്ചതെന്നോ വെളിപ്പെടുത്താൻ ജയിൽ അധികൃതർ തയാറായില്ല. ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.
ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഡംബര കപ്പൽ ലഹരി മരുന്ന് കേസിലെ പ്രതികളെ വേറേ വേറേ സെല്ലുകളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് കൊടുത്തുവിടുന്ന വസ്ത്രമാണ് ആര്യൻ ജയിലിനുള്ളിൽ ധരിക്കുന്നത്. ഉന്നതനിലവാരത്തിൽ ജീവിച്ചിരുന്ന ആര്യൻ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയതിരുന്നു.
ആർതർ റോഡ് ജയിലിലെ നിയമം അനുസരിച്ച് രാവിലെ ആറിന് ഉണരണം. ഏഴുമണിക്ക് ഷീര, പോഹ എന്നിവ പ്രഭാത ഭക്ഷണമായി നൽകും. ഉച്ചക്ക് 11നും വൈകീട്ട് ആറിനും ചപ്പാത്തി, ചോറ്, സബ്ജി, ദാൽ എന്നിവയും ലഭിക്കും. അതിനുശേഷം ബാരക്കുകൾ അടക്കും. ഉച്ചകഴിഞ്ഞ് അൽപസമയം മാത്രമാണ് ജയിലിനുള്ളിലെ തുറന്ന സ്ഥലത്തുകൂടി നടക്കുവാൻ അനുവാദമുള്ളത്. ജയിൽ അധികൃതർ മുഴുവൻ സമയവും ആര്യനെ നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്