- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്ക് നിലയ്ക്കില്ല; ഇന്ത്യയ്ക്ക് വേണ്ടത്ര പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്ന് സൗദിയുടെ ഉറപ്പ്; ജി 20 ഉച്ചകോടിയിൽ തിളങ്ങിയത് ഇന്ത്യാ-സൗദി സൗഹൃദം; ഇന്ത്യയിലെ സൗരോർജ മേഖലയിലും നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ചർച്ചയിൽ ധാരണ
ബ്യൂണസ് ഐറിസ്: എണ്ണ ഉൽപാദനം സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കിൽ കുറവ് വരില്ല. ആവശ്യമുള്ള സമയത്ത് ഇന്ത്യയ്ക്ക് വേണ്ടത്ര പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്ന് സൗദി അറേബ്യ അറിയിച്ചു. ജി 20 ഉച്ചകോടിക്കിടെയാണ് ഇന്ത്യയ്ക്ക് ഏറെ സന്തോഷം തരുന്ന വാർത്ത പുറത്ത് വരുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതിലാണ് എണ്ണ ഇറക്കുമതി സംബന്ധിച്ച് ചർച്ചകളും സജീവമായത്. ബ്യൂണസ് ഐറിസിൽ സൽമാൻ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊർജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരോംകോ ഇന്ത്യയിലെ എണ്ണ സംസ്‌കരണ മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികൾക്ക് ഇന്ത്യയിലെ സൗരോർജ മേഖലയിൽ നിക
ബ്യൂണസ് ഐറിസ്: എണ്ണ ഉൽപാദനം സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കിൽ കുറവ് വരില്ല. ആവശ്യമുള്ള സമയത്ത് ഇന്ത്യയ്ക്ക് വേണ്ടത്ര പെട്രോളിയം ഉൽപന്നങ്ങൾ നൽകാമെന്ന് സൗദി അറേബ്യ അറിയിച്ചു. ജി 20 ഉച്ചകോടിക്കിടെയാണ് ഇന്ത്യയ്ക്ക് ഏറെ സന്തോഷം തരുന്ന വാർത്ത പുറത്ത് വരുന്നത്.
ഉച്ചകോടിയുമായി ബന്ധപ്പെട്ട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതിലാണ് എണ്ണ ഇറക്കുമതി സംബന്ധിച്ച് ചർച്ചകളും സജീവമായത്. ബ്യൂണസ് ഐറിസിൽ സൽമാൻ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊർജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരോംകോ ഇന്ത്യയിലെ എണ്ണ സംസ്‌കരണ മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികൾക്ക് ഇന്ത്യയിലെ സൗരോർജ മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ചർച്ചയായി. സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.