കോഴിക്കോട്: മുഖ്യമന്ത്രി ആക്കിയാൽ താൻ മുസ്ലിംലീഗിൽ ചേരാമെന്ന് നടൻ ശ്രീനിവാസൻ. ശ്രീനിവാസൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പത്രവാർത്ത സൂചിപ്പിച്ച മന്ത്രി എം.കെ മുനീർ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ശ്രീനിവാസന്റെ പരിഹാസം.

താൻ പത്രവാർത്തകളിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം അറിഞ്ഞത്. തന്നെ മുസ്ലിം ലീഗിലേക്ക് മുനീർ സ്വാഗതം ചെയ്തിട്ടുണ്ട്. ആ പാർട്ടിയിൽ ചേരാൻ താൻ തയ്‌യാറാണ്. പക്ഷെ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് തരികയും മുഖ്യമന്ത്രി ആക്കുകയും വേണം. അങ്ങനൊരു ഉറപ്പ് തനിക്ക് തരാൻ സാധിക്കുമോ എന്നും ശ്രീനിവാസൻ ചോദിച്ചു.

ഒലിവിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ഈ അഭിപ്രായ പ്രകടനമുണ്ടായത്. ശ്രീനിവാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന പത്രവാർത്തകൾ സൂചിപ്പിച്ച മന്ത്രി എം. കെ. മുനീർ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ശ്രീനിവാസൻ പ്രതികരിച്ചത്. ഇതോടെ മന്ത്രി വെട്ടിലായി. ഒന്നും പറയാതെ ചിരിയിൽ എല്ലാം ഒതുക്കി.

തന്നെ മുസ്ലിലീഗിലേക്കു മുനീർ സ്വാഗതം ചെയ്തിട്ടുണ്ട്. താൻ ആ പാർട്ടിയിൽ ചേരാൻ തയാറാണ്. പക്ഷെ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് തരികയും മുഖ്യമന്ത്രിയാക്കുകയും വേണം. അങ്ങനൊരു ഉറപ്പ് നൽകാൻ കഴിയുമോ എന്ന് ശ്രീനിവാസൻ ചോദിച്ചു. താനും പത്രവാർ!ത്ത കണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നറിഞ്ഞത്. സ്വതന്ത്രനായാണത്രേ മൽസരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയാവുക എന്നാൽ സ്വാതന്ത്ര്യം കളയുക എന്നാണെന്നും ശ്രീനിവാസൻ പറഞ്ഞു.