- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്രിയയുടെ മകൾ മമ്മൂട്ടിയുടെ നായികയാകുമെന്ന പ്രവചനം സഫലമാകുമോ? ഒരമ്മയും മകളും മമ്മൂട്ടിയുടെ നായികയായപ്പോൾ സോഷ്യൽ മീഡിയയ്ക്ക് ചോദിക്കാനുള്ളത്
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യം മലയാളികൾ എല്ലായിപ്പോഴും ചർച്ചചെയ്യുന്ന ഒരു കാര്യമാണ്. ഓ നീ ആരാ മമ്മൂട്ടിയോ? ഹൊ അവനെ കാണാൻ മമ്മൂട്ടിയെപോലെയാ തുടങ്ങിയ അനേകം കമ്മന്റുകൾ കാലാകാലങ്ങളായി നാം കേട്ടു വരുന്ന ഒന്നാണ്. അത് പോലെ തന്നെ മമ്മൂട്ടിയുടെ നിത്യ യൗവ്വനത്തെകുറിച്ച് പണ്ട് മുതൽ കേട്ടു വന്നിരുന്ന ഒരു പ്രയോഗമാണ് നായികയായി ഇന്ന് അഭിനയിക്കുന്ന അഭിനേത്രിയുടെ മകളും ഒരു കാലത്ത് അദ്ദേഹത്തിന്റെ നായികയായി എത്തുമെന്ന്. നസ്രിയയുടെ മകൾ മമ്മൂട്ടിയുടെ നായികയാകുമോ എന്നാണ് ഇപ്പോൾ തമാശയ്‌ക്കെങ്കിലും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രമായ കസബയിലെ നായികയായി എത്തുന്നത് തമിഴ് സൂപ്പർസ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ്. വരലക്ഷ്മിയുടെ രണ്ടാനമ്മ രാധികയുടെ നായകനായും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.അമ്മയോടൊപ്പവും മകളോടൊപ്പവും നായകനായി അഭിനയിച്ചതോടെയാണ് ഇത്തരത്തിൽ ചർച്ചകൾ സജീവമായത്. 1985ൽ പുറത്തിറങ്ങിയ 'മകൻ എന്റെ മകൻ' എന്ന ചിത്രത്തിലാണു മമ്മൂട്ടിയും രാധികയും ഒരുമിച്ച് അഭിനയിച്ചിട
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യം മലയാളികൾ എല്ലായിപ്പോഴും ചർച്ചചെയ്യുന്ന ഒരു കാര്യമാണ്. ഓ നീ ആരാ മമ്മൂട്ടിയോ? ഹൊ അവനെ കാണാൻ മമ്മൂട്ടിയെപോലെയാ തുടങ്ങിയ അനേകം കമ്മന്റുകൾ കാലാകാലങ്ങളായി നാം കേട്ടു വരുന്ന ഒന്നാണ്. അത് പോലെ തന്നെ മമ്മൂട്ടിയുടെ നിത്യ യൗവ്വനത്തെകുറിച്ച് പണ്ട് മുതൽ കേട്ടു വന്നിരുന്ന ഒരു പ്രയോഗമാണ് നായികയായി ഇന്ന് അഭിനയിക്കുന്ന അഭിനേത്രിയുടെ മകളും ഒരു കാലത്ത് അദ്ദേഹത്തിന്റെ നായികയായി എത്തുമെന്ന്.
നസ്രിയയുടെ മകൾ മമ്മൂട്ടിയുടെ നായികയാകുമോ എന്നാണ് ഇപ്പോൾ തമാശയ്‌ക്കെങ്കിലും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രമായ കസബയിലെ നായികയായി എത്തുന്നത് തമിഴ് സൂപ്പർസ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ്. വരലക്ഷ്മിയുടെ രണ്ടാനമ്മ രാധികയുടെ നായകനായും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.അമ്മയോടൊപ്പവും മകളോടൊപ്പവും നായകനായി അഭിനയിച്ചതോടെയാണ് ഇത്തരത്തിൽ ചർച്ചകൾ സജീവമായത്.
1985ൽ പുറത്തിറങ്ങിയ 'മകൻ എന്റെ മകൻ' എന്ന ചിത്രത്തിലാണു മമ്മൂട്ടിയും രാധികയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ജെ. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രകാശന്റെ ഭാര്യയായ സുജാത എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിച്ചത്. 1992 ൽ പുറത്തിറങ്ങിയ സ്വാതികിരണം എന്ന തെലുങ്ക് ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ കണ്ട് ഛർദ്ദിക്കാൻ വന്നു എന്നു കസബ നായിക വരലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.. സൂപ്പർ താരത്തെ കണ്ടു പേടിച്ചിട്ടാണു ഛർദിക്കാൻ വന്നതെന്നു താരം പറഞ്ഞു. കസബയുടെ പ്രെമോഷനു വേണ്ടി ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണു താരം ഇക്കാര്യം വ്യക്തമാക്കിയത്. വരലക്ഷ്മിയുടെ അനുഭവം കേട്ടപ്പോൾ ആരെങ്കിലും ഇതു കേട്ടാൽ അടുത്ത ട്രോളിനുള്ള വകയുണ്ടാകും എന്നു മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ അധികം ട്രോളുകൾക്ക് വിധേയമായില്ലെങ്കിലും അമ്മയുടേയും മകളുടേയും നായകനായി അഭിനയിച്ച മമ്മൂട്ടിയെ കുറിച്ച് തന്നെയാണ് സിനിമാപ്രേമികളുടെ സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ