- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബന്ദ് നടത്താൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി. ഇടതു പാർട്ടികളും ബിജെപിയും വ്യാഴാഴ്ച ബംഗാളിൽ ബന്ദിനാഹ്വാനം ചെയ്തിരിക്കുന്ന സഹചര്യത്തിലാണു മമതയുടെ പ്രസ്താവന. ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം നടത്തിയെന്നാരോപിച്ചാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന

X
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബന്ദ് നടത്താൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി. ഇടതു പാർട്ടികളും ബിജെപിയും വ്യാഴാഴ്ച ബംഗാളിൽ ബന്ദിനാഹ്വാനം ചെയ്തിരിക്കുന്ന സഹചര്യത്തിലാണു മമതയുടെ പ്രസ്താവന. ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം നടത്തിയെന്നാരോപിച്ചാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാഹനങ്ങൾ തടയാനോ ബലം പ്രയോഗിച്ചു കടകളോ ഓഫീസുകളോ അടപ്പിക്കാനോ അനുവദിക്കില്ലെന്നും ബന്ദിനെ സർക്കാർ ശക്തമായി നേരിടുമെന്നും മമത പറഞ്ഞു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണു തൃണമൂൽ നേടിയത്. ഇതിനു ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മമത.
Next Story

