- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമേജ് ബിൽഡിങ് സമയത്ത് പിണറായി കൊടുത്ത വാക്ക് മുഖ്യമന്ത്രിയായ ശേഷം പാലിക്കുമോ? ഷാജി കൈലാസ് ഉഴപ്പിയ പിണറായി സിനിമ പൊടിതട്ടിയെടുക്കാൻ ശ്രമം തകൃതി
തിരുവനന്തപുരം: ഷാജി കൈലാസിന്റെ പുതിയ സിനിമയിൽ സംസ്ഥാന മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ വേഷമിട്ട് വെള്ളിത്തിരയിലെത്തുമോ? പിണറായി അഭിനയിക്കുമോ എന്ന വിഷയം ചൂടുപിടിച്ച ചർച്ചയാവുന്നതിന് മുമ്പ് പിണറായിയുടെ കഥ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. വിഎസുമായുള്ള പോരും ലാവ്‌ലിൻ പ്രശ്‌നങ്ങളും കത്തിനിന്ന കാലത്ത് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അക്കാലത്താണ് അദ്ദേഹത്തിന്റെ ഇമേജ് ഒന്നു 'ബിൽഡപ്പ്' ചെയ്യാൻ ഒരു സിനിമയയാലോ എന്ന ആശയം പാർട്ടിയിലെ ചിലർ തന്നെ ഉയർത്തിവിട്ടത്. വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ആരാധകർതന്നെയായിരുന്നു ഇത്തരമൊരു ചിന്ത മുന്നോട്ടുവച്ചത്. പിണറായിയുടെ ജീവിതത്തിലെ ചില ഏടുകൾ കഥയാക്കി സിനിമയൊരുക്കാൻ ചില നിർമ്മാതാക്കളും താൽപര്യം പ്രകടിപ്പിച്ചു. ചർച്ച ചൂടുപിടിച്ചതോടെ സംവിധായകനായി ഷാജികൈലാസിനെ തീരുമാനിച്ചു. പിണറായിയുടെ വേഷത്തിലെത്താൻ ഒരു നടനെ കണ്ടെത്തുകയും ചെയ്തു. പക്ഷേ, പിന്നീട് പല കാരണങ്ങളാലും ഈ പ്രൊജക്റ്റ് മുന്നോട്ടുപോയില്ല. അതോടെ കണ്ടെത്തിയ നടൻ പിന്നീട് മറ്റൊരു സിനി
തിരുവനന്തപുരം: ഷാജി കൈലാസിന്റെ പുതിയ സിനിമയിൽ സംസ്ഥാന മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ വേഷമിട്ട് വെള്ളിത്തിരയിലെത്തുമോ? പിണറായി അഭിനയിക്കുമോ എന്ന വിഷയം ചൂടുപിടിച്ച ചർച്ചയാവുന്നതിന് മുമ്പ് പിണറായിയുടെ കഥ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. വിഎസുമായുള്ള പോരും ലാവ്‌ലിൻ പ്രശ്‌നങ്ങളും കത്തിനിന്ന കാലത്ത് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അക്കാലത്താണ് അദ്ദേഹത്തിന്റെ ഇമേജ് ഒന്നു 'ബിൽഡപ്പ്' ചെയ്യാൻ ഒരു സിനിമയയാലോ എന്ന ആശയം പാർട്ടിയിലെ ചിലർ തന്നെ ഉയർത്തിവിട്ടത്. വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ആരാധകർതന്നെയായിരുന്നു ഇത്തരമൊരു ചിന്ത മുന്നോട്ടുവച്ചത്.
പിണറായിയുടെ ജീവിതത്തിലെ ചില ഏടുകൾ കഥയാക്കി സിനിമയൊരുക്കാൻ ചില നിർമ്മാതാക്കളും താൽപര്യം പ്രകടിപ്പിച്ചു. ചർച്ച ചൂടുപിടിച്ചതോടെ സംവിധായകനായി ഷാജികൈലാസിനെ തീരുമാനിച്ചു. പിണറായിയുടെ വേഷത്തിലെത്താൻ ഒരു നടനെ കണ്ടെത്തുകയും ചെയ്തു. പക്ഷേ, പിന്നീട് പല കാരണങ്ങളാലും ഈ പ്രൊജക്റ്റ് മുന്നോട്ടുപോയില്ല. അതോടെ കണ്ടെത്തിയ നടൻ പിന്നീട് മറ്റൊരു സിനിമയിൽ വേഷം സംഘടിപ്പിച്ച് രക്ഷപ്പെട്ടു. ഷാജി കൈലാസാകട്ടെ അന്നേരം ഒത്തുവന്ന ഒരു തമിഴ് പ്രൊജക്റ്റിനൊപ്പം ചേർന്ന് സ്ഥലംവിട്ടു. ഇതോടെ ഈ ആലോചനകൾ മങ്ങി.
ഇപ്പോൾ പിണറായി മുഖ്യമന്ത്രിയായതോടെയാണ് വീണ്ടും ഒരു 'പിണറായി സിനിമ'യുടെ ആലോചന മുറുകന്നത്. പിണറായി വിജയന്റെ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയുള്ള സിനിമയാണ് പുതിയ പദ്ധതിയിലെന്നാണ് കേൾക്കുന്നത്. പിണറായിയുടെ ജീവിത്തിലെ നിർണായക സംഭവങ്ങളെല്ലാം കഥയിൽ കോർത്തിണക്കുമ്പോൾ അത് അദ്ദേഹത്തെപ്പറ്റി കൂടുതലറിയാൻ അവസരമൊരുക്കുമെന്ന നിലയിലാണ് പ്രചരണം. നേരത്തെ അദ്ദേഹത്തിനോട് സാമ്യമുള്ള നടനെയാണ് തേടിയിരുന്നതെങ്കിൽ ഇപ്പോൾ നോട്ടം സാക്ഷാൽ പിണറായിയെത്തന്നെ അഭിനയിപ്പിക്കാനാണ്.
എങ്കിൽ സിനിമ വൻ വിജയമാകുമെന്നും അണിയറക്കാർ കണക്കുകൂട്ടുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതി നേടിയെടുക്കാനും അദ്ദേഹത്തിന്റെ സമയവും മറ്റും നോക്കിവയ്ക്കാനും അഡ്വ. സത്യനെ ചുമതലപ്പെടുത്തിയതായാണ് വാർത്തകൾ. മുഖ്യമന്ത്രിയുടെ സമ്മതവും ഒഴിവുസമയവും ലഭിച്ചാൽ ഉടൻ പടം തുടങ്ങാനാണ് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ തീരുമാനം.