- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെല്ലിക്കെട്ട് സമരം തെളിയിച്ചത് ശക്തമായ ഭരണകൂടത്തിന്റെ അഭാവം; പനീർസെൽവത്തെ മുമ്പിൽ നിർത്തിയാൽ പാർട്ടി തകർന്നടിയും; ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം എഐഎഡിഎം പ്രവർത്തകർ; അടുത്തയാഴ്ച സത്യപ്രതിജ്ഞയെന്ന് റിപ്പോർട്ടുകൾ
ചെന്നൈ: വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായ ശശികല നാളെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. ഇതിനുള്ള പ്രമേയം യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി പനീർശെൽവം അവതരിപ്പിക്കുമെന്നാണ് സൂചന. ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളുമുണ്ട്. ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ അവരുടെ തോഴി വി.കെ. ശശികല തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനംകൂടി ഏറ്റെടുക്കുന്നത് തമിഴ്‌നാട്ടിൽ ശക്തമായ ഭരണമില്ലെന്ന ആക്ഷേപം ഇല്ലായ്മ ചെയ്യാനാണ്. ജയലളിതയുടെ നിര്യാണം ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പനീർശെൽവം മുഖ്യമന്ത്രിയായി അധികാരമേറ്റത്. എന്നാൽ പനീർശെൽവത്തിന് ഭരണത്തിൽ ഒരു മികവും കാട്ടാനായില്ല. ജെല്ലിക്കെട്ട് സമരം നിയന്ത്രിക്കുന്നതിൽ പിന്നോട്ട് പോയി. ഇതു തുടർന്നാൽ തമിഴ്‌നാട്ടിൽ ഭരണം താറുമാറാകുമെന്ന വിലയിരുത്തലെത്തി. ഈ സാഹചര്യത്തിലാണ് ശശികല മുഖ്യമന്ത്രിയാകുന്നത്. ജയ
ചെന്നൈ: വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായ ശശികല നാളെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. ഇതിനുള്ള പ്രമേയം യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി പനീർശെൽവം അവതരിപ്പിക്കുമെന്നാണ് സൂചന. ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ അവരുടെ തോഴി വി.കെ. ശശികല തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനംകൂടി ഏറ്റെടുക്കുന്നത് തമിഴ്‌നാട്ടിൽ ശക്തമായ ഭരണമില്ലെന്ന ആക്ഷേപം ഇല്ലായ്മ ചെയ്യാനാണ്. ജയലളിതയുടെ നിര്യാണം ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പനീർശെൽവം മുഖ്യമന്ത്രിയായി അധികാരമേറ്റത്. എന്നാൽ പനീർശെൽവത്തിന് ഭരണത്തിൽ ഒരു മികവും കാട്ടാനായില്ല. ജെല്ലിക്കെട്ട് സമരം നിയന്ത്രിക്കുന്നതിൽ പിന്നോട്ട് പോയി. ഇതു തുടർന്നാൽ തമിഴ്‌നാട്ടിൽ ഭരണം താറുമാറാകുമെന്ന വിലയിരുത്തലെത്തി.
ഈ സാഹചര്യത്തിലാണ് ശശികല മുഖ്യമന്ത്രിയാകുന്നത്. ജയലളിതയുടെ അടുത്ത സുഹൃത്തും ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണൻ ഇന്നലെ രാജിവച്ചത് ഇതിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ ജയലളിത ആശുപത്രിയിൽ ആയതു മുതൽ തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണന്റെ കൈകളിലായിരുന്നു തമിഴ്‌നാടിന്റെ നിയന്ത്രണം. എന്നാൽ ശശികലയുമായി നല്ല ബന്ധമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഷീലാ ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത്. ഷീലയ്‌ക്കൊപ്പം ചില ഐഎഎസുകാരും രാജിവച്ചു.
മുന്മന്ത്രിയായിരുന്ന കെ.എ. സെങ്കോട്ടിയനെയും മുൻ മേയർ സൈദായി എസ്. ദുരൈസ്വാമിയെയും പാർട്ടി ഓർഗനൈസേഷൻ സെക്രട്ടറിമാരായി വെള്ളിയാഴ്ച ശശികല നിയമിച്ചിരുന്നു. യൂത്ത് വിങ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി. അലക്സാണ്ടർ എംഎൽഎയും അവർ മാറ്റിയിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ അപ്രമാദിത്യം ഉറപ്പിക്കാനാണ് ശശികല ഈ നീക്കങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാണ് ഭരണത്തിലേക്ക് ചുവടു വയ്ക്കുന്നത്. ഇതോടെ എഐഎഡിഎംകെയും പാർട്ടിയും ശശികലയുടെ നിയന്ത്രണത്തിലാകും.



