- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്; ഝാർഖണ്ഡിൽ 61.65 ശതമാനവും ജമ്മു കശ്മീരിൽ 49 ശതമാനവും വോട്ടുചെയ്തു; പ്രതീക്ഷ പ്രകടിപ്പിച്ച് ഒമർ അബ്ദുള്ള
ശ്രീനഗർ/റാഞ്ചി: ജമ്മു കശ്മീരിലെയും ഝാർഖണ്ഡിലെയും നിയമസഭകളിലേക്ക് നടന്ന നാലാംഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങ്. ഝാർഖണ്ഡിൽ 61.65 ശതമാനവും ജമ്മു കശ്മീരിൽ 49 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിലെ 18 സീറ്റുകളിലേക്കും ഝാർഖണ്ഡിലെ 15 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ

ശ്രീനഗർ/റാഞ്ചി: ജമ്മു കശ്മീരിലെയും ഝാർഖണ്ഡിലെയും നിയമസഭകളിലേക്ക് നടന്ന നാലാംഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങ്. ഝാർഖണ്ഡിൽ 61.65 ശതമാനവും ജമ്മു കശ്മീരിൽ 49 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിലെ 18 സീറ്റുകളിലേക്കും ഝാർഖണ്ഡിലെ 15 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നിയമസഭ സ്പീക്കർ മുബാറക്ക് ഗുളും ഉൾപ്പെടെ 182 സ്ഥാനാർത്ഥികളാണ് ജമ്മുവിൽ ജനവിധി തേടിയത്. ജാർഖണ്ഡ് മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയും മൂന്ന് മന്ത്രിമാരും ഇന്ന് ജനവിധി തേടി. സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് വോട്ടുരേഖപ്പെടുത്തിയശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
ശൈത്യംമൂലം രാവിലെ മന്ദഗതിയിൽ ആരംഭിച്ച പോളിങ് പിന്നീട് പുരോഗമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്റ്റു സംഘടനകളും വിഘടവാദികളും ആഹ്വാനം ചെയ്തിരുന്നതിനാൽ കനത്തസുരക്ഷാവലയത്തിലായിരുന്നു ഇരുസംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ്. ഝാർഖണ്ഡിൽ സമാധനപരമായിരുന്നു തിരഞ്ഞെടുപ്പ്. കശ്മീരിൽ ഒറ്റപ്പെട്ട ചില ചെറിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് മന്ത്രിമാരുൾപ്പെടെ 217 സ്ഥാനാർത്ഥികളാണ് ഝാർഖണ്ഡിൽ നാലാംഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്. ഗിരിധി സീറ്റിൽ നിന്നാണ് ഇത്തവണ ബാബുലാൽ മറാൻഡി ജനവിധി തേടിയത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മത്സരിക്കുന്ന സോൻവാറും പിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മുഫ്തി മുഹമ്മദ് സെയ്ദ് മത്സരിക്കുന്ന അനന്ത് നാഗും വിധിയെഴുതിയ മണ്ഡലങ്ങളാണ്. ശനിയാഴ്ചയാണ് ഇരുസംസ്ഥാനങ്ങളിലെയും അവസാനഘട്ടവോട്ടെടുപ്പ്. ഫലപ്രഖ്യാപനം 23 ന്.
കാശ്മീർ പിടിക്കാർ കരുക്കൾ നീക്കുന്ന ബിജെപിക്കും ഇന്നത്തെ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നിർണ്ണായകമായിരുന്നു. ബിജെപിയുടെ തേരോട്ടത്തിൽ ഒമർ അബ്ദുള്ളയ്ക്ക് പോലും കാലിടറുമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. ജമ്മു കാശ്മീർ പ്രളയവും രാഷ്ട്രീയ സാഹചര്യങ്ങളും ഭരണകക്ഷിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി ഒമർ അബ്ദുള്ളയുടെ കുടുംബത്തിന് സ്വാധീനമുള്ള ഗാൻദെർബാളിൽ നിന്ന് മാറി ശ്രീനഗറിലെ സോനാവാറിൽ നിന്നാണ് ഇത്തവണ അദ്ദേഹം മത്സരിച്ചത്. 37 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഒമർ കുടുംബത്തിൽ നിന്നൊരാൾ സുരക്ഷിത മണ്ഡലംവിട്ട് മറ്റൊരിടത്ത് മത്സരിക്കുന്നത്. പരാജയ ഭീതിയിൽ രണ്ട് മണ്ഡലങ്ങളിലാണ് ഒമർ മത്സരിക്കുന്നത്. സോനാവാറിന് പുറമെ ബീർവാഹിൽ നിന്നുമാണ് ഒമർ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഷ്ണൽ കോൺഫറൻസിന്റെ മുഖ്യഎതിരാളിയായ പിഡിപിക്ക് മുൻതൂക്കം ലഭിച്ച മണ്ഡലങ്ങളാണ് ഇവ.
താരതമ്യേന സമാധാനപരമായിരുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രക്രിയയിൽ കല്ലുകടിയുണ്ടാക്കിയത് വ്യാഴാഴ്ച തീവ്രവാദികൾ പൊലീസിന് നേരെ ബോംബെറിഞ്ഞ സംഭവമാണ്. ഇതിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. ഇതിന് മുമ്പ് നടന്ന് മൂന്ന്ഘട്ട തെരഞ്ഞെടുപ്പുകളിലും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ബഹിഷ്‌ക്കരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് കൊണ്ട് ജനങ്ങൾ വലിയ തോതിൽ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിൽ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കാശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാലാംഘട്ടത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും മോദി എത്തിയിരുന്നു.

