- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിൻഡ്സർ പാലസിലേക്ക് താമസം മാറ്റാൻ ഒരുങ്ങി വില്യമും കേറ്റും; ഭരണത്തിൽ കൂടുതൽ അവകാശങ്ങൾ നൽകാൻ ഒരുങ്ങി എലിസബത്ത് രാജ്ഞി: ഏതു നിമിഷവും മരണം കാക്കുന്ന രാജ്ഞി അധികാരം വിട്ടു കൊടുക്കുമ്പോൾ
ലണ്ടൻ: കേംബ്രിഡ്ജ് ഡ്യൂക്കും ഡച്ചസുമായ വില്യം രാജകുമാരനും ഭാര്യ കേറ്റും വിൻഡ്സർ പാലസിലേക്ക് താമസം മാറ്റുവാനുള്ള നീക്കം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. രാജ്ഞിയുമായി കൂടുതൽ അടുക്കാനും ഭരണ കാര്യങ്ങൾ കൂടുതൽ മനസിലാക്കാനും അതിൽ ശ്രദ്ധ ചെലുത്താനും ഉദ്ദേശിച്ചുള്ള സ്ഥലംമാറ്റം, രാജകുടുംബത്തിന്റെ ഭരണത്തിൽ കൂടുതൽ പങ്ക് വഹിക്കാൻ ദമ്പതികൾ തയ്യാറെടുക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചനയാണിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്നത്.
നിലവിൽ വില്യമിന്റെയും കേറ്റിന്റെയും മൂന്ന് മക്കളായ ജോർജ്ജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരെ വളർത്താൻ അനുയോജ്യമായ പ്രദേശത്തെ താമസ സൗകര്യങ്ങളിലാണ് വില്യമും കേറ്റും ശ്രദ്ധിക്കുന്നതെന്ന് ഒരു വാർത്താ ഉറവിടം വ്യക്തമാക്കുന്നു. ഇതിനായി വിൻഡ്സർ ഗ്രേറ്റ് പാർക്കിന്റെ തെക്കേ അറ്റത്തുള്ള ഗോപുരമുള്ള ഗ്രേഡ് കക ലിസ്റ്റുചെയ്ത വീടായ ഫോർട്ട് ബെൽവെഡെറെ ആണ് പരിഗണനയിലുള്ള പ്രോപ്പർട്ടികളിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജ്ഞിയുടെ അമ്മാവനായ എഡ്വേർഡ് എട്ടാമൻ രാജാവ് 1936ൽ തന്റെ സ്ഥാനത്യാഗ പത്രത്തിൽ ഒപ്പിട്ടു നൽകിയതാണ് ആ പ്രോപ്പർട്ടി.
ക്രൗൺ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള കോട്ട, രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കളായ വെസ്റ്റൺ കുടുംബത്തിന് പാട്ടത്തിന് നൽകിയതായിരുന്നു. നിലവിൽ, ലണ്ടൻ ആസ്ഥാനമായുള്ള അവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെൻസിങ്ടൺ പാലസിലും നോർഫോക്കിലെ ആന്മർ ഹാളിലുമായാണ് വില്യമും കേറ്റും സമയം ചെലവഴിക്കുന്നത്. സാന്ദ്രിങ്ഹാം എസ്റ്റേറ്റിലെ ഈ വീട് രാജ്ഞിയുടെ വിവാഹ സമ്മാനമായിരുന്നു. പുനരുദ്ധാരണ ജോലികൾ നടത്തിയ ശേഷം, വില്യമും കേറ്റും 2015 മുതൽ 2017 വരെ അവരുടെ സ്ഥിരം ഭവനമാക്കുകയായിരുന്നു.
അക്കാലത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ വീടിന് നിരവധി ഗുണങ്ങളുണ്ടായിരുന്നു. ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസിൽ വില്യം ഒരു ഹെലികോപ്റ്റർ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. മാത്രമല്ല, ദമ്പതികൾ അവരുടെ കൊച്ചുകുട്ടികളെ കഴിയുന്നത്ര സാധാരണമായി വളർത്താൻ താൽപ്പര്യപ്പെടുന്ന സമയവും ആയിരുന്നു. എന്നാൽ ഇന്ന്, അവരുടെ മൂത്ത രണ്ട് കുട്ടികൾ ലണ്ടനിലെ സ്കൂളിൽ പഠിക്കുകയാണ്. എന്നാൽ, വിൻഡ്സറിലേക്ക് വരുമ്പോൾ ആവശ്യമുള്ളപ്പോൾ മാത്രം ലണ്ടനിലേക്ക് യാത്ര ചെയ്യുക എന്ന രീതിയിലേക്ക് മാറ്റേണ്ടി വരും.
അതിനാൽ തന്നെ, വിൻഡ്സറിന് അടുത്തേക്ക് സൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള ഓപ്ഷനുകൾ തേടുകയാണ് വില്യമും കേറ്റും ഇപ്പോൾ. കേംബ്രിഡ്ജിലേക്ക് താമസം മാറ്റുമ്പോൾ വേറെയുമുണ്ട് ഗുണങ്ങൾ. കേറ്റിന്റെ മാതാപിതാക്കളായ മൈക്കിൾ, കരോൾ മിഡിൽടൺ എന്നിവരുമായി ഇത് കൂടുതൽ അടുപ്പിക്കും, അവർ 40 മൈൽ അകലെ ബെർക്ക്ഷെയറിലെ ബക്ക്ബറിയിലാണ് താമസിക്കുന്നത്.
കേറ്റിന്റെ സഹോദരി പിപ്പ, ഭർത്താവ് ജെയിംസ് മാത്യൂസ്, അവരുടെ രണ്ട് കുട്ടികൾ എന്നിവർക്കും ഈ ഗ്രാമത്തിൽ ഒരു വീടുണ്ട്. ഏപ്രിലിൽ എഡിൻബർഗ് ഡ്യൂക്കിന്റെ മരണത്തെത്തുടർന്ന്, ഒറ്റയ്ക്കായി പോയ രാജ്ഞിക്ക് വില്യമും കേറ്റും സമീപത്തുണ്ടാകുന്നത് ആശ്വാസം നൽകുകയും ചെയ്യും.
മറുനാടന് ഡെസ്ക്