- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു; ഭരണഘടനയ്ക്കും കോടതിക്കും മുകളിൽ ആണ് വിശ്വാസം എന്ന് വാദിക്കുന്നവർ ഒരു ഉട്ടോപ്യൻ ലോകത്തിലാണ് ജീവിക്കുന്നത്; സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയിൽ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കിൽ നമ്മെയൊക്കെ പെറ്റുവളർത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്; വിത്സൺ കരിമ്പന്നൂർ എഴുതുന്നു
ഞാൻ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. താല്പര്യം ഇല്ലായെന്ന് പറയുന്നതിലും കൂടുതൽ ശരി, വെറുപ്പായിരുന്നുവെന്നു പറയുന്നതാണ്. അദ്ദേഹത്തിന്റെ ഒരു വചനമായിരുന്നു അതിനു കാരണം. 'കേരളം ഒരു ഭ്രാന്താലയം' എന്ന ആ വാക്യം ആണ് എന്നെ വെറുപ്പിച്ചത്. ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം .....കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ..മഹാകവി വള്ളത്തോളിന്റെ ഈ വരികളിൽ ആവേശം കൊണ്ട് നടക്കുന്ന എനിക്ക് അന്ന് അത് സഹിക്കുവാൻ പറ്റില്ലായിരുന്നു. എന്നാൽ കാലക്രമേണേ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അത് മാറുകയും ഞാൻ സ്വാമി വിവേകാനന്ദനെ ബഹുമാനിക്കുവാനും തുടങ്ങി. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കാണുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് നൂറ് ശതമാനം സത്യം ആയിരുന്നുവെന്നറിയാം. സ്ത്രീകളോട് ഇത്രയധികം വിവേചനം കാണിക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല . ഇന്ന് ഇതാണ് സ്ഥിതിയെങ്കിൽ സ്വാമി വിവേകാനന്ദൻ കണ്ട കേരളം എത്രമാത്രം പിന്നോക്ക അവസ്ഥയിൽ ആയിരുന്നുവെന്ന് ഊഹിക്കാവുന്ന
ഞാൻ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. താല്പര്യം ഇല്ലായെന്ന് പറയുന്നതിലും കൂടുതൽ ശരി, വെറുപ്പായിരുന്നുവെന്നു പറയുന്നതാണ്. അദ്ദേഹത്തിന്റെ ഒരു വചനമായിരുന്നു അതിനു കാരണം. 'കേരളം ഒരു ഭ്രാന്താലയം' എന്ന ആ വാക്യം ആണ് എന്നെ വെറുപ്പിച്ചത്.
ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം .....കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ..മഹാകവി വള്ളത്തോളിന്റെ ഈ വരികളിൽ ആവേശം കൊണ്ട് നടക്കുന്ന എനിക്ക് അന്ന് അത് സഹിക്കുവാൻ പറ്റില്ലായിരുന്നു.
എന്നാൽ കാലക്രമേണേ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അത് മാറുകയും ഞാൻ സ്വാമി വിവേകാനന്ദനെ ബഹുമാനിക്കുവാനും തുടങ്ങി. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കാണുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് നൂറ് ശതമാനം സത്യം ആയിരുന്നുവെന്നറിയാം. സ്ത്രീകളോട് ഇത്രയധികം വിവേചനം കാണിക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല .
ഇന്ന് ഇതാണ് സ്ഥിതിയെങ്കിൽ സ്വാമി വിവേകാനന്ദൻ കണ്ട കേരളം എത്രമാത്രം പിന്നോക്ക അവസ്ഥയിൽ ആയിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്. 1892 നവംബർ മാസത്തിൽ ആണ് സ്വാമി വിവേകാന്ദൻ കേരളം സന്ദർശിച്ചത്, അന്ന് ഉയർന്ന ജാതിക്കാരനായ ഹിന്ദു നടക്കുന്ന വഴിയിൽ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടായിരുന്നു. അത്തരം, അനേക തരത്തിലുള്ള അയിത്തവും അന്ധവിശ്വാസങ്ങളും അന്ന് നടമാടിയിരുന്നു. അതൊക്കെ കണ്ടാണ് കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചത്. കാലക്രമേണേ അതിൽ പലതും ഗവർമെന്റ് നിയമം മുഖേന നിരോധിച്ചുവെങ്കിലും ജനങ്ങളുടെ മനോഭാവത്തിൽ ഇന്നും കാര്യമായ മാറ്റം വന്നിട്ടില്ലായെന്നതാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തിലൂടെ ഇപ്പോൾ പുറത്തു വരുന്നത്.
സാക്ഷരതയുടെയും ആധുനികജീവിതനിലവാരത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ ഒന്നാമത് നിൽക്കുന്ന സംസഥാനമാണ് കേരളം. മറ്റു സംസ്ഥാനക്കാർ പല കാര്യങ്ങളിലും കേരളത്തെ അസൂയയോടാണ് കണ്ടിരുന്നത്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ കേരളം വളരെ യാഥാസ്ഥിതികമനോഭാവമാണ് വച്ച് പുലർത്തുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ആരാധനവിഷയത്തിൽ സ്ത്രീകൾക്ക് തുല്യത ലഭിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ജാതിമതഭേദമെന്യേ ആരാധനവിഷയത്തിൽ സ്ത്രീകൾക്ക് തുല്യത ലഭിക്കുന്നില്ല
സ്ത്രീപുരുഷതുല്യത പരിശോധിച്ചാൽ വ്യക്തമാകുന്ന സംഗതി, ഏറ്റവും പുരോഗമനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തീയമതവും സാഹോദര്യത്തിന്റെ മകുടോദാഹരണം എന്ന് അവകാശപ്പെടുന്ന ഇസ്ലാം മതവും കേരളത്തിൽ ഹിന്ദുമതത്തെ പോലെ തന്നെയാണ്. കുറഞ്ഞപക്ഷം ഈ വിഷയത്തിൽ എങ്കിലും അവർ പരസ്പരം കൈ കോർക്കുകയാണ്.
അതിന്റെ പിന്നിൽ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം ആർത്തവം ആണ്. ആർത്തവം കാരണം സ്ത്രീകൾ അശുദ്ധകൾ ആണ് എന്നൊരു മിഥ്യാബോധം കേരളസമൂഹത്തിൽ രൂഢമൂലമായിരിക്കുകയാണ്. പ്രത്യുല്പാദനപ്രക്രിയയിൽ സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും അനിവാര്യതയാണ്. അതിൽ പുരുഷബീജത്തിന് ഇല്ലാത്ത അശുദ്ധി സ്ത്രീയുടെ അണ്ഡത്തിനു മാത്രം എങ്ങനെയുണ്ടാകുന്നു. ജൈവപ്രക്രിയയുടെ ഭാഗമായിട്ട് പ്രത്യുല്പാദനം നടക്കാത്ത അണ്ഡം വിസർജ്ജിക്കപ്പെടുന്നതാണല്ലോ ആർത്തവരക്തം. അതുപോലെ തന്നെ ഉപയോഗിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന പുരുഷബീജം, ശരീരം പുറം തള്ളുന്നുണ്ട്. അതാണ് സ്വപ്നസ്ഖലനം. സ്വപ്നസ്ഖലനം സംഭവിക്കുന്ന പുരുഷന് ഇല്ലാത്ത അശുദ്ധി എങ്ങനെ സ്ത്രീക്കു മാത്രമായി.
ശ്രി നിത്യചൈതന്യയതിയുടെ പൂന്തോട്ടം എന്ന പുസ്തകത്തിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു, 'ജാതി മത ഭേദമന്യ എല്ലാരും ഒത്തുകൂടുന്ന പുണ്യ ദേവാലയത്തിൽ തീയം തിന്തകത്തോം തീയം തിന്തകത്തോം' പാടി പോകുന്നത് ഞാൻ ഇന്നും ഓർക്കുന്നു ......സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയിൽ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കിൽ നമ്മെയൊക്കെ പെറ്റുവളർത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്. ധർമശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓർക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്.എന്നാൽ, ഇപ്പോൾ ശബരിമലയെ എല്ലാ സ്പർധകളും ദുരാചാരങ്ങളും വളർത്തി എടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു
വൈദികകാലംമുതൽ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടിൽനിന്ന് തുടച്ചു മാറ്റേണ്ട കാലമായി. കോടതികളും പൊലീസുമൊക്കെ ഇടപെട്ട് ഭഗവത് ദർശനത്തിന് പോകുന്ന സ്ത്രീകളെ ശബരിമലയിൽനിന്ന് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെന്ന് പത്രത്തിൽ എഴുതിക്കണ്ടു. ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷന്മാർ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ട് ഞാൻ ഇവിടുത്തെ പ്രകൃതിദൃശ്യത്തെ സ്നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിൻ. ഒരു പൊലീസും നിങ്ങളെ ഒന്നും ചെയ്യുകയില്ല.' ശ്രി നിത്യചൈതന്യയതി ഇന്നാണ് ഇങ്ങനെ എഴുതിയിരുന്നെങ്കിൽ ട്രോളുകൾ കൊണ്ട് അദ്ദേഹത്തെ പഞ്ഞിക്കിടുമായിരുന്നു.
കേരളത്തിലെ ക്രിസ്തീയ സഭകളിൽ നല്ലൊരു വിഭാഗത്തിൽ സ്ത്രീകൾക്ക് അൾത്താരയിൽ ( മദ്ബഹാ ) പ്രവേശനമില്ല. അവിടെയും സ്ത്രീകൾക്ക് ആർത്തവം ഉള്ളതാണ് പ്രശ്നം. ദൈവനീതിയിൽ സ്ത്രീയും പുരുഷനും തുല്ല്യരാണെന്നു കൊട്ടി ഘോഷിക്കുന്ന സഭകളാണ് ഈ വിവേചനം കാട്ടുന്നത്. എന്നാൽ ഈ വിവേചനം കേരളത്തിൽ മാത്രമേയുള്ളുവെന്നതാണ് എടുത്ത് പറയേണ്ട സംഗതി. അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് മതമല്ല പ്രശനം, മലയാളിയുടെ മനോഭാവം ആണ് പ്രശ്നം. മതമേതായാലും സ്ത്രീകളെ മാറ്റി നിർത്തുമെന്ന് സാരം.
ഇസ്ലാം മതത്തിലെ ഏറ്റവും കടുത്ത നിയമാവലികൾ പാലിക്കുന്ന ഇടമാണ് സൗദി അറേബ്യ. അവിടെപ്പോലും സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിച്ചു നിസ്‌കരിക്കാം. എന്നാൽ കേരളത്തിലെ മിക്ക മസ്ജിദുകളിലും ( പള്ളിയിൽ ) സ്ത്രീകൾക്ക് നിസ്‌ക്കരിക്കുവാൻ കഴിയില്ല. നിസ്‌കരിക്കുന്നതിനു മുമ്പ് ശരീരശുദ്ധി ചെയ്യണമെന്നതാണ് മതനിയമം. എന്നാൽ കേരളത്തിലെ മിക്ക മസ്ജിദുകളിലും പുരുഷന് മാത്രമേ, കയ്യും കാലും മുഖവും കഴുകുവാനുള്ള ശുചിമുറികൾ സ്ഥാപിച്ചിട്ടുള്ളു. സ്ത്രീകൾക്ക് വേണ്ടി ശുചിമുറികൾ സ്ഥാപിച്ചിട്ടില്ലായെന്നു പറഞ്ഞാൽ സ്ത്രീ അവിടെ നിസ്‌കരിക്കുവാൻ പാടില്ലായെന്നു തന്നെ.
കേരളത്തിലെ പുരുഷന്മാരുടെ മനസ്സിൽ സ്ത്രീ അശുദ്ധ ആണെന്നുള്ള മനോഭാവം തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ചുരുക്കത്തിൽ കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഈ ഒരു വിഷയത്തിൽ അസാമാന്യമായ ഐക്യദാർഢ്യം വച്ച് പുലർത്തുന്നുണ്ട്. അവർ സ്ത്രീയെ അവളുടെ സ്ത്രീത്വത്തെ തീണ്ടാപ്പാടകലെ നിർത്തും.എന്നിട്ടു അവർ അവരുടെ നിലപാടുകൾ വിജയിപ്പിക്കുവാൻ സ്ത്രീകളെ തന്നെ ഇളക്കി വിടും. ചെലവിനു കൊടുക്കുന്ന പുരുഷൻ പറഞ്ഞാൽ സ്ത്രീ അടങ്ങിയിരിക്കുമോ. അവൾ അവൾക്കെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിൽ ഇറങ്ങും. എന്തൊരു ശോചനീയമായ അവസ്ഥ! മരം മുറിക്കുവാൻ മഴുവിനു കൈ ആയി മരക്കമ്പ് തന്നെ കൂട്ട് എന്ന സ്ഥിതി.
ഇന്ന് കേരളം മുഴുവനും മുഴങ്ങിക്കേൾക്കുന്ന ഒരു നിലപാട് ആണ് വിശ്വാസവിഷയത്തിൽ കോടതിയും ഭരണഘടനയൊന്നും ബാധകമാക്കാൻ പാടില്ലായെന്നത്. ഇവിടുത്തെ നല്ല വിദ്യാഭ്യാസമുള്ള ( വിദ്യാഭ്യാസവും വിവരവും തമ്മിൽ ബന്ധമൊന്നും ഇല്ലല്ലോ !) പലരും ഇത് പറയുന്നുണ്ട്. പല മീഡിയാകളിലും പ്രത്യക്ഷപ്പെട്ട കുറിപ്പുകളിലും അത് പ്രകടമായി കണ്ടിരുന്നു. എന്നും നീതിക്കും നിഷ്പക്ഷതക്കും വേണ്ടി വാദിച്ചിരുന്ന ചില മാധ്യമങ്ങളും വിശ്വാസ വിഷയത്തിൽ കോടതി ഇടപെടുവാൻ പാടില്ലായെന്നു വാദിക്കുന്നത് കണ്ടു. അത്തരത്തിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്, 'മറുനാടൻ മലയാളി' ഓൺലൈൻ പോർട്ടലിന്റെ നിലപാട് ആണ്. എന്നും നീതിക്കും ന്യായത്തിനും വേണ്ടി വാദിച്ചിരുന്ന മറുനാടൻ മലയാളി ഇങ്ങനെ അന്ധവിശാസത്തിന് കുട പിടിച്ചു കൊടുക്കുന്നത് കാണുമ്പോൾ, സത്യത്തിൽ വലിയ ദുഃഖമാണ് ഉണ്ടായത്.
ഭരണഘടനയ്ക്കും കോടതിക്കും മുകളിൽ ആണ് വിശ്വാസം എന്ന് വാദിക്കുന്നവരോടെ ചില കാര്യങ്ങൾ ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
1 . നമ്മുടെ നാട്ടിൽ ഇന്നും പലരും വിശ്വസിക്കുന്ന ഒരു ആചാരമാണ് നരബലി. ദേവിക്ക് (കാളി) നരബലി അർപ്പിച്ചാൽ ദേവി പ്രസാദിക്കുമെന്നും ,അതിലൂടെ നിധി ഉൾപ്പെടെ സമ്പൽസമൃദ്ധി ലഭിക്കുമെന്ന് വിശ്വസിക്കുന്നവർ ഇന്നും അനേകർ ഭാരതത്തിൽ ഉണ്ട്. അതനുസരിച്ചു അവർ നരബലി ചെയ്താൽ, പൊലീസ് അവരെ അറസ്റ്റു ചെയ്തു ശിക്ഷിക്കും. കാരണം നരബലി നാം നിരോധിച്ചതാണ്. ഇവിടെ അവരുടെ വിശ്വാസത്തിനു സ്ഥാനമില്ലേ? വിശ്വാസം നിയമത്തിനും കോടതിക്കും ഉപരിയാണെന്നു പറയുന്നവർ നരബലിക്കു കൂട്ട് നിൽക്കുമോ?
2 .തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്നും, തങ്ങളുടേത് മാത്രമാണ് യാഥാർത്ഥ മതമെന്നും തങ്ങളുടെ ദൈവത്തിൽ വിശ്വസിക്കാത്തവർ പാപികൾ ആണെന്നും ആ പാപികളെ നിഗ്രഹിച്ചാൽ അത് സ്വർഗ്ഗമോക്ഷത്തിനു കാരണമാകുമെന്ന് ആരെങ്കിലും വിശ്വസിച്ച് അന്യമതസ്ഥരെ കൊല ചെയ്താൽ അവരോടു നിങ്ങൾ എന്ത് സമീപനം എടുക്കും? വിശ്വാസികളായ അവർ അവരുടെ വിശ്വാസത്തെ മുറുകെ പിടിച്ച് ചെയ്ത കൃത്യത്തെ, കുറ്റപ്പെടുത്തുവാനോ , ശിക്ഷിക്കുവാനോ നിങ്ങൾക്ക് അവകാശമുണ്ടോ ?
3. നമ്മുടെ നാട്ടിൽ പുതിയ പുതിയ മതങ്ങളും സഭകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഓരോ മതങ്ങൾക്കും സഭകൾക്കും അവരുടേതായ വിശ്വാസങ്ങളും ഉണ്ടകുന്നുണ്ട്. ഇങ്ങനെ ഈ അടുത്ത കാലത്ത് ഉണ്ടായ ഒരു സഭയാണ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് (ഒരു ഉദാഹരണം പറഞ്ഞുവെന്നു മാത്രം! ) നാളെ ഒരു പുതിയ മതം ഇവിടെ രൂപപ്പെട്ട്, രാജ്യത്തിന്റെ യാതൊരു നിയമങ്ങളും ഞങ്ങൾക്ക് ബാധകമല്ല, ദൈവത്തിന്റെ നിയമങ്ങൾ (അതായതു ദൈവത്തിന്റേതെന്നു തങ്ങൾ പറയുന്ന നിയമങ്ങൾ ) മാത്രമാണ് ഞങ്ങളുടെ നിയമം എന്ന് വിശ്വസിച്ച് രാജ്യനിയമങ്ങൾ കാറ്റിൽ പറത്തി ജീവിച്ചാൽ നിങ്ങൾ അതിനെ അംഗീകരിക്കുമോ?
ചുരുക്കത്തിൽ വിശ്വാസവിഷയത്തിൽ കോടതിയും, രാജ്യനിയമവും ബാധകമാക്കരുത് എന്ന് വാദിക്കുന്നവർ ഒരു ഉട്ടോപ്യൻ വാദത്തിൽ ആണെന്ന് പറയാതിരിക്കുവാൻ പറ്റില്ല.
സ്ത്രീക്കും പുരുഷനും തുല്യത എന്ന് ഭരണഘടനാ അനുശാസിക്കുന്ന ഒരു രാജ്യത്ത്, വിശ്വാസം എന്ന ആറ്റംബോംബിന് തിരി കൊളുത്തി നടക്കുന്നവർ ദേശദ്രോഹികൾ ആണ്. ഇവിടെ ദേശസ്നേഹികൾ എന്ന് മേനി പറഞ്ഞു നടക്കുന്നവർ ആണ് ഇപ്പോൾ ഈ ദേശദ്രോഹത്തിനു മുമ്പിൽ നിൽക്കുന്നത് എന്നതും വിധിവൈപരീത്യം ആണ്. പ്രശസ്ത ജേർണലിസ്റ് ശ്രി വിജു വി നായർ എഴുതിയത് പോലെ, ഒരു ബ്രാഹ്മണ കുടുംബത്തിന്റെ താന്ത്രിക അവകാശവും ഒരു ക്ഷത്രീയകുടുംബത്തിന്റെ മേൽകോയ്മയും നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി അവർ നേതൃത്വം നൽകുന്ന സമരപരിപാടിയിൽ വിശ്വാസം എന്ന തുറുപ്പുചീട്ടു ഇട്ടു കളിക്കുകയാണ്. അതിലൂടെ നഷ്ടപ്പെടുന്നതോ ശബരിമലയിൽ മൊത്തം ഹിന്ദുവിന് ലഭിക്കുന്ന അവകാശമാണ്.
മണ്ണും ചാരി നിന്നവന് പെണ്ണ് കിട്ടിയെന്ന പഴഞ്ചൊല്ല് വിശ്വസിച്ച് വ്യമോഹസ്വപ്നത്തിൽ ഒരു രാഷ്ട്രീയ കക്ഷിയും കൂടെക്കൂടിയതു മനസിലാക്കാം. എന്നാൽ ശാസ്ത്രബോധവും, ആധുനികതയും ആവോളം ഉണ്ടായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കൊച്ചുകൊച്ചുമോൻ നയിക്കുന്ന കക്ഷി അതിൽ തല വച്ച് കൊടുത്തതാണ് ഏറ്റവും വിചിത്രം. പുരുഷമേധവിത്വത്തിന്റെ ഹാങ്ങോവറിൽ കിടന്നു ഞെളിക്കുന്ന ഞാനുൾപ്പെടെയുള്ള പുരുഷകേസരികൾ മനസ്സിലാക്കേണ്ടിയ സംഗതി സ്വന്തം അമ്മയും പെങ്ങളും ഭാര്യയും, മകളും അശുദ്ധയാണെങ്കിൽ നാം പിന്നെ എങ്ങനെ വിശുദ്ധരായി . ദൈവമുമ്പാകെ അശുദ്ധിയുടെ മാനദണ്ഡം ശരീരമല്ല മനസ്സാണെന്ന് എന്നാണു നാം മനസിലാക്കുക.