- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർദ്ധ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക-കെ.കെ റൈഹാനത്ത്
മതസൗഹാർദ്ദം തകർക്കാനും വർഗീയമായി ജനങ്ങളെ വിഭജിക്കാനുമുദ്ദേശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയ രാധാകൃഷ്ണപിള്ള ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് മുഖ്യമന്ത്രി, ഡിജിപി, സൗത്ത് സോൺ എഡിജിപി ബി.സന്ധ്യ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. ശ്ര്യാം പ്രസാദ് വടകര എന്നൊരാളുടെ ഫേയ്സ് ബുക്ക് പോസ്റ്റിന് താഴെയാണ് രാധാകൃഷ്ണൻ പിള്ളയുടെ സഭ്യതക്ക് നിരക്കാത്തതും മുസ്്ലിംകളെ അധിഷേപിക്കുന്നതുമായ പരാമർശം വന്നത് മത സൗഹാർദ്ദം കാത്തുസൂക്ഷിക്കുകയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും വിലമതിക്കുകയും ചെയ്യുന്ന കേരളത്തിലെ പൊതുസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത കേരള സർക്കാറിന്റെ സമീപനം സംശയാസ്പദമാണ്. മതസ്പർദ്ദ വളർത്തുന്ന പ്രസംഗത്തിനെതിരെ ശംസുദ്ധീൻ പാലത്തിനെ അറസ്റ്റ് ചെയ്യുകയും അതേ കുറ്റം ചെയ്ത ശശികലക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാതി
മതസൗഹാർദ്ദം തകർക്കാനും വർഗീയമായി ജനങ്ങളെ വിഭജിക്കാനുമുദ്ദേശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയ രാധാകൃഷ്ണപിള്ള ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് മുഖ്യമന്ത്രി, ഡിജിപി, സൗത്ത് സോൺ എഡിജിപി ബി.സന്ധ്യ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
ശ്ര്യാം പ്രസാദ് വടകര എന്നൊരാളുടെ ഫേയ്സ് ബുക്ക് പോസ്റ്റിന് താഴെയാണ് രാധാകൃഷ്ണൻ പിള്ളയുടെ സഭ്യതക്ക് നിരക്കാത്തതും മുസ്്ലിംകളെ അധിഷേപിക്കുന്നതുമായ പരാമർശം വന്നത് മത സൗഹാർദ്ദം കാത്തുസൂക്ഷിക്കുകയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും വിലമതിക്കുകയും ചെയ്യുന്ന കേരളത്തിലെ പൊതുസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത കേരള സർക്കാറിന്റെ സമീപനം സംശയാസ്പദമാണ്.
മതസ്പർദ്ദ വളർത്തുന്ന പ്രസംഗത്തിനെതിരെ ശംസുദ്ധീൻ പാലത്തിനെ അറസ്റ്റ് ചെയ്യുകയും അതേ കുറ്റം ചെയ്ത ശശികലക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ വിവേചന പൂർണ്ണമായ നിലപാടിന്റെ തുടർച്ച തന്നെയാണ് ഈ വിഷയത്തിലും സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്ന ഇടതുപക്ഷ സർക്കാർ സമീപനം അവസാനിപ്പിക്കാത്തപക്ഷം കേരളം വലിയ വിലകൊടുക്കേണ്ടിവരുമെന്നും റൈഹാനത്ത് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി