- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി എം എം മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക: വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: പെമ്പിളൈ ഒരുമൈ സമരത്തിനും പ്രവർത്തകർക്കുമെതിരെ സംസ്‌കാര ശൂന്യമായ പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്. ഇടത് പക്ഷം അധികാരത്തിൽ കയറിയ ശേഷം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവശ, പിന്നാക്ക, ദളിത് വിഭാഗങ്ങൾ അക്രമിക്കപ്പെടുന്നതും, ആക്ഷേപിക്കപ്പെടുന്നതും ഒരു കുറ്റമല്ലാതായിരിക്കുന്നു. പകലന്തിയോളം കുത്തകകളുടെ ചൂഷണങ്ങൾക്ക് വിധേയമായ ഒരു വിഭാഗം അവകാശങ്ങൾക്കായി ഉയിർത്തെഴുന്നേൽക്കുമ്പോൾ സഹിക്കാൻ സാധിക്കാത്ത സവർണ്ണ അധികാരികൾക്ക് ഓശാന പാടാൻ അധികാരം ദുരുപയോഗപ്പെടുത്തുന്ന എം.എം മണി രാജ്യത്തിന് അപമാനമാണ്. സ്തീകളെ പരസ്യമായി ആക്ഷേപിച്ച മന്ത്രി മണിക്കെതിരെ കേസെടുക്കാനും സർക്കാർ തയ്യാറാവണമെന്ന് അവർ ആവശ്യപെട്ടു.
കോഴിക്കോട്: പെമ്പിളൈ ഒരുമൈ സമരത്തിനും പ്രവർത്തകർക്കുമെതിരെ സംസ്‌കാര ശൂന്യമായ പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്.
ഇടത് പക്ഷം അധികാരത്തിൽ കയറിയ ശേഷം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവശ, പിന്നാക്ക, ദളിത് വിഭാഗങ്ങൾ അക്രമിക്കപ്പെടുന്നതും, ആക്ഷേപിക്കപ്പെടുന്നതും ഒരു കുറ്റമല്ലാതായിരിക്കുന്നു.
പകലന്തിയോളം കുത്തകകളുടെ ചൂഷണങ്ങൾക്ക് വിധേയമായ ഒരു വിഭാഗം അവകാശങ്ങൾക്കായി ഉയിർത്തെഴുന്നേൽക്കുമ്പോൾ സഹിക്കാൻ സാധിക്കാത്ത സവർണ്ണ അധികാരികൾക്ക് ഓശാന പാടാൻ അധികാരം ദുരുപയോഗപ്പെടുത്തുന്ന എം.എം മണി രാജ്യത്തിന് അപമാനമാണ്. സ്തീകളെ പരസ്യമായി ആക്ഷേപിച്ച മന്ത്രി മണിക്കെതിരെ കേസെടുക്കാനും സർക്കാർ തയ്യാറാവണമെന്ന് അവർ ആവശ്യപെട്ടു.
Next Story