- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമ്പിൾഡൺ: ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ച് സാനിയ-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ; അങ്കിത റെയ്‌ന-രാമനാഥൻ സഖ്യത്തെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്
ലണ്ടൺ: വിമ്പിൾഡൺ ടെന്നീസ് മിക്‌സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ. ഇന്ത്യൻ ജോടിയായ അങ്കിത റെയ്‌ന-രാംകുമാർ രാമനാഥൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സാനിയ-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-2-7-6. ഇന്ത്യൻ സഖ്യങ്ങൾ തമ്മിലുള്ള പോരാട്ടം ഒരു മണിക്കൂർ ഒമ്പത് മിനിറ്റ് നീണ്ടു.
ആദ്യ സെറ്റ് അനായാസം ജയിച്ച സാനിയ-ബൊപ്പണ്ണ സഖ്യത്തിന് പക്ഷെ രണ്ടാം സെറ്റിൽ അങ്കിത റെയ്‌ന-രാമനാഥൻ സഖ്യത്തിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്.
നേരത്തെ വനിതാ ഡബിൾസിൽ ബെഥാനി മറ്റെക്കുമൊത്ത് സാനിയ രണ്ടാം റൗണ്ടിലെത്തിയിരുന്നു. വനിതാ വിഭാഗം സിംഗിൾസിൽ ആര്യാന സബലെങ്ക, എലേന റൈബാക്കിന, ഓൺസ് ജബേർ, ലുഡ്മില സംസോനോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
സ്പോർട്സ് ഡെസ്ക്
Next Story