ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ പരാജയപ്പെടുത്തിയാണ് ജോക്കോ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ജോക്കോ വിജയം പിടിച്ചെടുത്തത്. സ്‌കോർ: 2- 6, 6-3, 6-2, 6-4.

ഓസ്‌ട്രേലിയൻ താരം നിക് കിർഗ്യോസ് ആണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. സെമിയിൽ റാഫേൽ നദാൽ പിന്മാറിയതോടെയാണ് കിർഗ്യോസ് ഫൈനലിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തുടർച്ചയായ നാലാം കിരീടമാണ് സെർബിയൻ താരം ലക്ഷ്യമിടുന്നത്.