- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ കാണികളെ ബ്ലാസ്‌റ്റേഴ്‌സ് നിരാശരാക്കിയില്ല; കൊൽക്കത്തയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോൽപ്പിച്ചു; ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരും
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് എതിരായ ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയിച്ചത്. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനം കേരളാ ടീം നിലനിർത്തി. കൊൽക്കത്തയ്ക്ക് എതിരെ ആദ്യ പകുതിയിലാണ് കേരളം രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ കൊൽക്കത്താ ഗോൾ മടക്കി. കളിയുടെ അവസാന നിമിഷത്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് എതിരായ ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയിച്ചത്. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനം കേരളാ ടീം നിലനിർത്തി.
കൊൽക്കത്തയ്ക്ക് എതിരെ ആദ്യ പകുതിയിലാണ് കേരളം രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ കൊൽക്കത്താ ഗോൾ മടക്കി. കളിയുടെ അവസാന നിമിഷത്തിൽ കേരളത്തിന്റെ പോസ്റ്റിലേക്ക് കൊൽക്കത്ത നിരന്തര ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇഞ്ചുറി ടൈമിൽ കേരളത്തിൽ ഗോൾ രേഖ മറികടക്കുകയും ചെയ്തു. എന്നാൽ റഫറി അത് ഗോളായി അനുവദിച്ചില്ല. അങ്ങനെ വിവാദത്തിനൊടുവിലാണ് കേരളാ ടീമിന്റെ വിജയം.
ഇതോടെ ലീഗിൽ കേരളത്തിന് 10 കളികളിൽ നിന്ന് 15 പോയിന്റായി. ഇത്രയും കളിയിൽ നിന്ന് 16 പോയിന്റുള്ള കൊൽക്കത്താ രണ്ടാം സ്ഥാനത്താണ്. 9 കളികളിൽ 16 പോയിന്റുള്ള ചെന്നൈയിൻ ആണ് ലീഗിൽ ആദ്യ സ്ഥാനത്ത്. കൊച്ചിയിലെ നാലാം ഹോം മത്സരത്തിലെ വിജയത്തോടെ സെമി സാധ്യതകൾ കേരളാ ടീം നിലനിർത്തി.
മൽസരം തുടങ്ങി 4-ാം മിനിറ്റിൽ കേരളത്തിന്റെ സൂപ്പർ താരം ഹ്യൂം ആണ് ലക്ഷ്യം കണ്ടത്. ഗുസ്മാവിന്റെ എണ്ണം പറഞ്ഞ ക്രോസിൽ ഇയാൻ ഹ്യൂമിന് ലക്ഷ്യം പിഴച്ചില്ല. ഐഎസ്എല്ലിലെ ഹ്യൂമിന്റെ നാലാം ഗോളായിരുന്നു അത്. ഇതോടെ കേരളം കൂടുതൽ ആക്രമിച്ചു കളിച്ചു. 42-ാം മിനിറ്റിൽ അതിന്റെ ഫലവും കേരളത്തിന് ലഭിച്ചു. ആദ്യ ഗോളിനു വഴി വച്ച പെഡ്രോ ഗുസ്മാവോയുടെ വക രണ്ടാം ഗോൾ.
ആദ്യ പകുതിയിൽ കേരളം മുന്നിട്ട് നിന്നെങ്കിലും കൊൽക്കത്ത ശക്തമായ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത്. കേരളത്തിന്റെ പ്രതിരോധ നിരയിലുണ്ടായ വലിയ പാളിച്ചയിൽ കൊൽക്കത്തയുടെ സൂപ്പർ താരം ഫിക്ക്രു അവരുടെ ആശ്വാസ ഗോൾ നേടി. 55-ാം മിനിറ്റിലായിരുന്നു ഗോൾ.
പരുക്ക് മൂലം കഴിഞ്ഞ കളികളിലെല്ലാം വിട്ടുനിന്നിരുന്ന മൈക്കൽ ചോപ്ര കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ കളത്തിലിറങ്ങി. 75-ാം മിനിറ്റിലായിരുന്ന ചോപ്ര ഇറങ്ങിയത്. കൊച്ചിയിൽ 57296 കാണികളാണ് മൽസരം കാണാൻ എത്തിയത്.