ഡബ്ലിൻ: രാജ്യമെമ്പാടും ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മിക്കയിടങ്ങളിലും നൂറു കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയെന്നാണ് മെറ്റ് ഐറീൻ പ്രവചനം. തീരദേശങ്ങളിൽ ശക്തമായ തോതിൽ തിരയടിച്ചേക്കുമെന്നാണും മുന്നറിയിപ്പുണ്ട്.

ഡൊണീഗൽ, ഗാൽവേ, മയോ, സ്ലൈഗോ, ക്ലെയർ, കെറി മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചില കൗണ്ടികളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റു വീശുക. പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശത്ത് കാറ്റിന്റെ വേഗം വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റു മൂലം രാജ്യമെമ്പാടുമുള്ള റോഡുകളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇത് ഗതാഗത തടസം സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കുമെന്നതിനാൽ പുറത്ത് വാഹനവുമായി ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.