ലണ്ടൻ: ഇപ്പോൾ ടെക് ലോകത്ത് മിക്കയിടങ്ങളിലും എപ്പോഴും വിൻഡോസ് 10ന്റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യാനെ നേരമുള്ളൂവെന്ന് കാണാം. അത് ഉപയോഗിക്കുമ്പോഴുള്ള അനുഭവങ്ങളും പലരും പങ്ക് വയ്ക്കുന്നുണ്ട്. ജൂലൈ 29ന് വിൻഡോസ് 10 പുറത്തിറക്കിയപ്പോൾ തങ്ങളുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് മുന്നറിയിപ്പുകളേറെ നൽകിയിരുന്നു. അവ പാലിച്ച് കൊണ്ട് മാത്രമെ പുതിയ ഒഎസ് അപ്‌ഡേറ്റ് ചെയ്യാവൂ എന്നും മൈക്രോസോഫ്റ്റ് നിർദേശിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾക്ക് പുറമെ വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്യുമ്പോൾ മറ്റ് ചില പ്രശ്‌നങ്ങൾ കൂടി അഭിമുഖീകരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒരു റെഡിററ് യൂസറായ ഫാൾഔട്ട്‌ബോസ് ഇത്തരത്തിലുള്ള ഒന്നാന്തരം അമളി പിണഞ്ഞയാളാണ്. വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ സ്‌ക്രീൻ സേവർ ഒന്നു നോക്കണമെന്ന മുന്നറിയിപ്പാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം നിർദേശിക്കുന്നത്. താൻ വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്തതിന് ശേഷം തന്റെ നീലച്ചിത്ര കളക്ഷൻ ഡെസ്‌ക്ടോപ്പിൽ സ്‌ക്രീൻസേവറായി ചാടിക്കളിച്ച ദുരനുഭവമാണ് ഈ ഹതഭാഗ്യനുണ്ടായിരിക്കുന്നത്...!!.

വിൻഡോസ് 10 അപ്‌ഡേഷന് ശേഷം ഈ യൂസറുടെ പോൺ കളക്ഷൻ ഒരു സ്ലൈഡ്‌ഷോയിലേക്ക് ഓട്ടോമാറ്റിക്കായി മാറുകയും അതൊരു സ്‌ക്രീൻസേവറായി നിലകൊള്ളുകുമായിരുന്നു. ഇതുമാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ഈ ചിത്രങ്ങൾ രാവിലെ കണികാണുകയും ചെയ്തുവത്രെ....!!!. അദ്ദേഹത്തിന്റെ കാര്യം പിന്നെ ഊഹിക്കാമല്ലോ.. വിൻഡോസ് 10കണ്ടുപിടിച്ചയാളെ മുന്നിൽ കിട്ടിയിരുന്നുവെങ്കിൽ ആ യൂസർ അപ്പോൾ എന്താണ് ചെയ്യുകയെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല....!!.

തനിക്ക് പറ്റിയ അമളിയെക്കുറിച്ച് ഫാൾഔട്ട് ബോസ് റെഡിറ്റിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ പ്രശ്‌നം ഇനി മറ്റാർക്കുമുണ്ടാവരുതെന്ന് അദ്ദേഹം ഇതിലൂടെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. മൈ പിക്‌ചേർസ് ഫോൾഡറിൽ സേവ് ചെയ്തിരുന്ന ഇമേജുകളെല്ലാം സ്ലൈഡ്‌ഷോയിലൂടെ പ്രത്യക്ഷപ്പെടുകയായിരുന്നു ഇവിടെ സംഭവിച്ചത്. വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്ത് കിടക്കയിലേക്ക് പോയ താൻ കാര്യങ്ങൾ ഇത്രയധികം ഭീകരമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പോൺ കാണുന്നതോ പോകട്ടെ അത് ഡെസ്‌ക്ടോപ്പിൽ സ്‌ക്രീൻസേവറായി മാറ്റിയതെന്തിനാണെന്ന് ഭാര്യ തന്നോട് രാവിലെ തട്ടിക്കയറിയെന്നും ബോസ് വെളിപ്പെടുത്തുന്നു.തനിക്ക് നീലച്ചിത്രം കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നത് ഭാര്യയ്ക്ക് ഇതിന് മുമ്പ് അറിയില്ലായിരുന്നുവെന്നും കള്ളി പൊളിഞ്ഞതോടെ തങ്ങൾ തമ്മിലുള്ള ബന്ധം തന്നെ തകരാറിലായെന്നും യൂസർ വേദനയോടെ കുറിച്ചിരിക്കുന്നു. ഈ ഫീച്ചർ എങ്ങനെ ഡിആക്ടിവേറ്റ് ചെയ്യുമെന്ന് അറിയാത്തതിനാൽ ഇയാൾ കമ്പ്യൂട്ടർ തന്നെ പൊതിഞ്ഞു കെട്ടി തട്ടിൻപുറത്തേക്കിട്ടിരിക്കുകയാണത്രെ..!!.

പോൺ ചിത്രങ്ങൾ പിക്ചർ ഫോൾഡറിൽ സേവ് ചെയ്തതുകൊണ്ടാണ് ബോസിന് ഈ ദുരുവസ്ഥയുണ്ടായതെന്നാണ് റെഡിഫിലെ മറ്റൊരു യൂസർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടെന്നും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ മൈ പിക്‌ചേർസിൽ സൂക്ഷിക്കരുതെന്നുമാണ് മറ്റ് യൂസർമാർക്ക് ബോസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്.തന്റെ തെറ്റ് സമ്മതിച്ചതിനെ തുടർന്ന് ഭാര്യയ്ക്ക് സന്തോഷമായെന്നും പ്രശ്‌നങ്ങൾ അവസാനിച്ചെന്നും ബോസ് പിന്നീട് വെളിപ്പെടുത്തുന്നുണ്ട്.

നിരവധി ടെസ്റ്റ് പ്രോഗ്രാമുകൾക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഒഎസ് ആയ വിൻഡോസ് 10 പുറത്തിറക്കിയത്. വിൻഡോസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഡിവൈസുകളിലും പ്രവർത്തിക്കുന്ന ഒ എസ് ആണിത്. സ്മാർട്ട്‌ഫോണുകൾ, ടാബ്ലറ്റ, ഡെസ്‌ക്ടോപ്പ്, മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് വൺ ഗെയിംസ് കൺസോളിൽ വരെ ഇത് പ്രവർത്തിക്കുന്നതാണ്.