- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻഡോസ് 10 ഉൾപ്പടെയുള്ള മൈക്രോസോഫ്റ്റ് വിൻഡോസിൽ സുരക്ഷാ വീഴ്ച; ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ; സംഭവത്തോടെ മാൽവെയർ പ്രൊട്ടക്ഷൻ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മൈക്രോസോഫ്റ്റ്
ലണ്ടൻ: വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിൻഡോസ് 10 ഉൾപ്പടെ മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ആന്റിവൈറസ് സോഫ്റ്റ് വെയറുകളിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സുരക്ഷാ വീഴ്ച കണ്ടെത്തിയത്, റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടർന്നായിരുന്നു ആന്റിവൈറസ് സോഫ്റ്റ് വെയറുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്. പഴയ കമ്ബ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകൾക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.കമ്പ്യൂട്ടറിന്റെ മുഴുവൻ നിയന്ത്രണവും കയ്യടക്കാൻ ഹാക്കർമാരെ സഹായിക്കാൻ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷൻ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എൻ.സി.എസ്.സി വിശദീകരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് ഏജൻസിയുമായി സഹകരിച്ച് മാൽവെയർ പ്രൊട്ടക്ഷൻ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യാനുള്
ലണ്ടൻ: വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിൻഡോസ് 10 ഉൾപ്പടെ മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററാണ് ഈ പ്രശ്‌നം കണ്ടെത്തിയത്.
ആന്റിവൈറസ് സോഫ്റ്റ് വെയറുകളിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സുരക്ഷാ വീഴ്ച കണ്ടെത്തിയത്, റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടർന്നായിരുന്നു ആന്റിവൈറസ് സോഫ്റ്റ് വെയറുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്.
പഴയ കമ്ബ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകൾക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.കമ്പ്യൂട്ടറിന്റെ മുഴുവൻ നിയന്ത്രണവും കയ്യടക്കാൻ ഹാക്കർമാരെ സഹായിക്കാൻ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷൻ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എൻ.സി.എസ്.സി വിശദീകരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് ഏജൻസിയുമായി സഹകരിച്ച് മാൽവെയർ പ്രൊട്ടക്ഷൻ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികൾ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.