- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ബ്രിസ്‌ബേൻ 9ാം മത് വടംവലി മത്സരം; വി സ്റ്റാർ മെൽബൺ ജേതാക്കൾ
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയായിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വാശിയേറിയ വടംവലി മത്സരത്തിൽ മെൽബൻ വി സ്റ്റാർ ടീം ഒന്നാം സമ്മാനാർഹരായി. തുടർച്ചയായി 9ാം തവണയാണ് കൈരളി ബ്രിസ്‌ബേൻ ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജോഷി ചാക്കോ ലോൻതീയിൽ ആണ് വി സ്റ്റാർ ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയായിലെ വിവിധ ടൂർണ്ണമെന്റുകളിൽ വിജയക്കൊടി പാറിച്ച ബ്രിസിബെൻ സെവൻസ് ടീമിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി വന്നു. ഗോൾഡ് കോസ്റ്റ് ബുൾസിനാണ് മൂന്നാം സ്ഥാനം. ഒന്നാം സമ്മാനാർഹർക്ക് 150 ഡോളറും കൈരളി എവർറോളിങ് ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 751 ഡോളറും ട്രോഫിയും ലഭിച്ചപ്പോൾ 3ാം സ്ഥാനക്കാർക്ക് 101 ഡോളർ ക്യാഷ് അവാർഡ് ലഭിച്ചു. വളരെ ഭംഗിയായി ഈ മത്സരം സംഘടിപ്പിച്ച കൈരളി ബ്രിസ്‌ബേൻ ഭാരവാഹികളെ മത്സരാർത്ഥികളും കൈരളി അംഗങ്ങളും അഭിനന്ദിച്ചു.
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയായിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വാശിയേറിയ വടംവലി മത്സരത്തിൽ മെൽബൻ വി സ്റ്റാർ ടീം ഒന്നാം സമ്മാനാർഹരായി. തുടർച്ചയായി 9ാം തവണയാണ് കൈരളി ബ്രിസ്‌ബേൻ ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
ജോഷി ചാക്കോ ലോൻതീയിൽ ആണ് വി സ്റ്റാർ ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയായിലെ വിവിധ ടൂർണ്ണമെന്റുകളിൽ വിജയക്കൊടി പാറിച്ച ബ്രിസിബെൻ സെവൻസ് ടീമിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി വന്നു. ഗോൾഡ് കോസ്റ്റ് ബുൾസിനാണ് മൂന്നാം സ്ഥാനം. ഒന്നാം സമ്മാനാർഹർക്ക് 150 ഡോളറും കൈരളി എവർറോളിങ് ട്രോഫിയും ലഭിച്ചു.
രണ്ടാം സ്ഥാനക്കാർക്ക് 751 ഡോളറും ട്രോഫിയും ലഭിച്ചപ്പോൾ 3ാം സ്ഥാനക്കാർക്ക് 101 ഡോളർ ക്യാഷ് അവാർഡ് ലഭിച്ചു. വളരെ ഭംഗിയായി ഈ മത്സരം സംഘടിപ്പിച്ച കൈരളി ബ്രിസ്‌ബേൻ ഭാരവാഹികളെ മത്സരാർത്ഥികളും കൈരളി അംഗങ്ങളും അഭിനന്ദിച്ചു.