ഡബ്ലിൻ: ഈ വർഷം വിന്റർ ഫ്‌ലൂ മരണം 45 ആയതായി റിപ്പോർട്ട്. എന്നാൽ വിന്റർ ഫ്‌ലൂവിന് അല്പം ശമനം വന്നുവെന്നും ഇനിയുള്ള കാലം ഏറെ പേടിക്കാനില്ലെന്നും എച്ച്എസ്ഇ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഫ്‌ലൂ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം 1,500 ലധികമാണെന്നും ഇതിൽ തന്നെ ഭൂരിഭാഗം പേർക്കും എച്ച്1എൻ1 വൈറസ് ബാധ കണ്ടെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്ന് 125 പേരെ ക്രിട്ടിക്കൽ കെയറിൽ കിടത്തി ചികിത്സിക്കുകയും ചെയ്തു.

ഫ്‌ലൂ പടരുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ വർഷം കുറവായിരുന്നുവെന്നും എച്ച്എസ്ഇ ഹെൽത്ത് പ്രൊട്ടക്ഷൻ സർവിലൻസ് സെന്റർ വ്യക്തമാക്കുന്നു. കഴിഞ്ഞാഴ്ച രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷത്തിൽ 16.9 ആയി ചുരുങ്ങിയെന്നും മുമ്പ് ഇത് 29.5 ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ആഴ്ചയായി ഫ്‌ലൂ ബാധിതരുടെ എണ്ണത്തിൽ കുറവ് കണ്ടുവരുന്നുണ്ട്.

ഫ്‌ലൂ വാക്‌സിൻ വിതരണം ഒരു പരിധി വരെ എച്ച്1എൻ1 ബാധയുടെ തോത് കുറയ്ക്കാൻ സാധിച്ചുവെന്നും അതേസമയം ഇൻഫ്‌ലൂവെൻസ് ബി ബാധ കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്നും എച്ച്പിഎസ് സി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.