രാജ്യമെങ്ങും  മഞ്ഞ് പൊതിഞ്ഞ് നില്ക്കുകയാണ്. റോഡുകളും മലനിരകളും എല്ലാം ഒരേ പോലെ മഞ്ഞ് പൊതിഞ്ഞതോടെ ഗാതഗതം താറുമാറായിരിക്കുകയാണ്. ്ബ്രിട്ടീഷ് കൊളംമ്പിയ, വാൻകൂവർ,പ്രിൻസ് എഡ്വാർഡ് ഐലന്റ് തുടങ്ങിയ മേഖലകളെല്ലാം മഞ്ഞ് മൂലം ജനജീവിതം സ്ഥംഭിച്ച നിലയിലാണ്.

ഇന്ന് മുതൽ ശക്തമായ മഞ്ഞ് പൊഴിച്ചിലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 40 സെന്റീ മീറ്റർ കനത്തിൽ വരെ മഞ്ഞ് വീഴ്‌ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഫൈളൈറ്റുകൾ സർവ്വീസ് നിർത്താൻ സാധ്യതയുണ്ട്.ഇന്നലെ രാത്രമുതൽ തന്നെ ശക്തമായ തണുത്ത് കാറ്റ് വീശി തുടങ്ങി. ഇതിന് പിന്നാലെ ഇന്ന് രാവിലെ കനത്ത മഞ്ഞ് വീഴച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി രാജ്യത്തെ ഒട്ടുമിക്ക സ്‌കൂളുകളും പ്രവർത്തനം നിർത്തിവച്ചു. റോഡുകൾ പലതും മഞ്ഞ് വീഴ്‌ച്ച മൂലം അടച്ചിരിക്കുകയാണ്. മാത്രമല്ല കാറ്റിന്റെ വേഗത 100 കിലോ മീറ്റർ വരെ വേഗത്തിൽ വീശിയടിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയു ണ്ടെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.