- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിന്റർ വൊമിറ്റിങ് ബഗ്; താലാ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഡബ്ലിൻ: വിന്റർ വൊമിറ്റിങ് ബഗ് പടർന്നു പിടിച്ചിരിക്കുന്നതിനാൽ താലാ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ സന്ദർഭത്തിലല്ലാതെ ആശുപത്രിയിൽ സന്ദർശനത്തിന് മുതിരരുതെന്ന് പൊതുജനങ്ങൾക്ക് ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതര അസുഖം ബാധിച്ച രോഗികളുടെ ബന്ധുക്കൾ, നാഷണൽ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയില
ഡബ്ലിൻ: വിന്റർ വൊമിറ്റിങ് ബഗ് പടർന്നു പിടിച്ചിരിക്കുന്നതിനാൽ താലാ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ സന്ദർഭത്തിലല്ലാതെ ആശുപത്രിയിൽ സന്ദർശനത്തിന് മുതിരരുതെന്ന് പൊതുജനങ്ങൾക്ക് ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുരുതര അസുഖം ബാധിച്ച രോഗികളുടെ ബന്ധുക്കൾ, നാഷണൽ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ ഇവർ ഒഴികെ മറ്റുള്ളവർ ഈ സമയത്ത് ആശുപത്രിയിൽ സന്ദർശനം നടത്തരുതെന്നാണ് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. യാതൊരവ കാരണവശാലും കുട്ടികളുടെ ആശുപത്രിയിലോ മുതിർന്നവരുടെ ആശുപത്രിയിലോ കുട്ടികൾ സന്ദർശകരായി എത്തുന്നതിന് വിലക്കുണ്ട്.
സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ദിവസവും വിലയിരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയുടെ ഔട്ട് പേഷ്യന്റ് വിഭാഗം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഛർദി, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ഉള്ള രോഗികൾ ഒരു കാരണവശാലും ഒപിയിൽ എത്തരുതെന്നാണ് നിർദ്ദേശം. ഇവർ ആശുപത്രിയുമായി ബന്ധപ്പെട്ട് അവരുടെ അപ്പോയ്‌മെന്റ് തിയതി മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
ആശുപത്രിയിലെ എമർജൻസി വിഭാഗം പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ആദ്യം ജിപിയെ സന്ദർശിക്കാനാണ് നിർദ്ദേശം.